ഷാരുഖിന്റെ 'റയീസ്' നിയമകുരുക്കില്‍

ഷാരൂഖ്‌ ഖാന് അധോലോക നായകനായി വേഷമിടുന്ന പുതിയ ചിത്രം 'റയീസ്' നിയമകുരുക്കില്‍. 199൦കളിലെ ഗുജറാത്തില്‍  ജീവിച്ചിരുന്ന അബ്ദുല്‍ ലത്തീഫ് എന്ന മദ്യമാഫിയ...

ഷാരുഖിന്റെ

fghjfhj

ഷാരൂഖ്‌ ഖാന് അധോലോക നായകനായി വേഷമിടുന്ന പുതിയ ചിത്രം 'റയീസ്' നിയമകുരുക്കില്‍. 199൦കളിലെ ഗുജറാത്തില്‍  ജീവിച്ചിരുന്ന അബ്ദുല്‍ ലത്തീഫ് എന്ന മദ്യമാഫിയ തലവന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിനെതിരെ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുസ്താക്ക് അഹമ്മദ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു.

നായകന്‍ ഷാരുഖ്, നിര്‍മ്മാതാക്കളായ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിധ്വാനി, സംവിധായകന്‍ രാഹുല്‍ ധോലക്കിയ എന്നിവര്‍ ഉള്‍പ്പടെ 9 പേര്‍ക്ക് മുസ്താക്ക്നോട്ടീസ് അയച്ചു കഴിഞ്ഞു. തന്റെ അച്ഛനെ മോശമായ രീതിയില്‍ ചിത്രീകരിച്ച് അദ്ദേഹത്തിന്റെ പേരിനു കളങ്കം വരുത്തി എന്നാരോപിച്ചാണ് 

മുസ്താക്ക് നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. 1൦1 കോടി രൂപയോളം നഷ്ടപരിഹാരവും മുസ്താക്ക് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിത്രീകരണം ആരംഭിച്ച നാള്‍ മുതല്‍ തൊട്ടു റയീസ് വിവാദങ്ങളുടെ പിടിയിലായിരുന്നു. കഴിഞ്ഞ വാരം ഗുജറാത്തില്‍ ചിത്രീകരണം പുരോഗമിച്ചിരുന്ന വേളയില്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷാരുഖിന്റെ വാഹനത്തിനെതിരെ കല്ലെറിയുകയും ചെയ്തിരുന്നു. കുറച്ചു നാളുകള്‍ക്കു ഷാരൂഖ്‌ നടത്തിയ വിവാദമായ അസഹിഷ്ണുത പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ഇത്.