സിനിമാഭിനയത്തിന് പണം വാങ്ങാറില്ലെന്ന് ഷാരൂഖ് ഖാൻ

താൻ സിനിമാഭിനയത്തിന് പണം വാങ്ങാറില്ലെന്ന് ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖാൻ. ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഫാന്‍ എന്ന ചിത്രം നിറഞ്ഞ സദസ്സില്‍ ഓടി...

സിനിമാഭിനയത്തിന് പണം വാങ്ങാറില്ലെന്ന് ഷാരൂഖ് ഖാൻ

Shahrukh-Khan

താൻ സിനിമാഭിനയത്തിന് പണം വാങ്ങാറില്ലെന്ന് ബോളിവുഡ് താര രാജാവ് ഷാരൂഖ് ഖാൻ. ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഫാന്‍ എന്ന ചിത്രം നിറഞ്ഞ സദസ്സില്‍ ഓടി കൊണ്ടിരിക്കുകയാണ്.

താന്‍ ഒരിക്കലും തന്‍റെ ചിത്രങ്ങള്‍ പ്രതിഫലം കൈപറ്റിയ ശേഷം അഭിനയിക്കാറില്ലയെന്നും ബോക്‌സോഫീസിൽ ഓടുന്ന ചിത്രങ്ങൾക്ക് മാത്രം പണം തന്നാൽ മതിയെന്നാണ് നിർമ്മാതാക്കളോട് പറയാറുള്ളതെന്നും ഷാരുഖ് ഖാന്‍ പറയുന്നു.  പരസ്യങ്ങൾക്കും പരിപാടികൾക്കും ലൈവ് ഷോകൾക്കുമാണ് പണം ഈടാക്കുന്നതെന്നും സിനിമാ അഭിനയം ബിസിനസാക്കിയിട്ടില്ലെന്നും താരം കൂട്ടി ചേര്‍ത്തു.

"തന്റെ സിനിമകൾ കൂടുതൽ ആളുകൾ കണ്ട് സന്തോഷിക്കണം എന്നാണ് ആഗ്രഹം.ഇത് ഒരിക്കലും എനിക്ക് ഒരു ബിസിനസ്സല്ല". ഷാരുഖ്ഖാന്‍ പറയുന്നു.

ഫാനിന് മുന്‍പ് ഷാരുഖിന്റെതായി റിലീസ് ചെയ്പ്പെട്ട ചിത്രം ദില്‍വാലെ ബോക്സ് ഓഫീസില്‍ വലിയ പരാജയമായിമാരിയിരുന്നു.നിരവധി പ്രമുഖര്‍ ചിത്രത്തെ വിമര്‍ശിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു.