കയ്പ്പമംഗലത്ത് ആര്‍എസ്പി തന്നെ; ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത്

തിരുവനന്തപുരം: കയ്പ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് തന്നെയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആര്‍എസ്പി സ്ഥാനാര്‍ത്ഥി മുഹമ്മദ് നിയാസ് കയ്പ്പമംഗലത്ത്...

കയ്പ്പമംഗലത്ത് ആര്‍എസ്പി തന്നെ; ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത്

Shanimol-Usman_

തിരുവനന്തപുരം: കയ്പ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് തന്നെയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആര്‍എസ്പി സ്ഥാനാര്‍ത്ഥി മുഹമ്മദ് നിയാസ് കയ്പ്പമംഗലത്ത് മത്സരിക്കും. ദേവീകുളത്ത് എകെ മണിയും ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനും മത്സരിക്കാന്‍ ധാരണയായി.

പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ വിഎം സുധീരന്‍ ഐഎന്‍ടിയുസി നേതാക്കളുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും  വ്യക്തമാക്കി. തീരുമാനമാകാനുള്ള മറ്റ് മൂന്ന് സീറ്റുകളില്‍ ധാരണയായെന്നും ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രഖ്യാപനം ഹൈകമ്മാന്റ്റ് നടത്തുമെന്നും സുധീരന്‍ അറിയിച്ചു.


ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഎം സുധീരനും ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനമായത്. കയ്പ്പമംഗലം സീറ്റ് ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുത്ത് പകരം പയ്യന്നൂര്‍ സീറ്റ് നല്‍കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പയ്യന്നൂര്‍ സീറ്റ്വിട്ടുകൊടുക്കാന്‍ സാധ്യമല്ലയെന്ന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായംഉയര്‍ന്നപ്പോള്‍ ആര്‍എസ്പിക്ക് കയ്പ്പമംഗലം സീറ്റ് തന്നെ ഉറപ്പിക്കുകയായിരുന്നു.

അതെ സമയം,ഒറ്റപ്പാലത്ത് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചിരുന്നു. ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെ സ്ഥാനാര്‍ഥിയായി ഹൈകമാന്‍ഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശാന്താ ജയറാം മണ്ഡലത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. പുതിയ തീരുമാനത്തില്‍ ശാന്ത ജയറാം അതൃപ്തി പ്രകടിപ്പിച്ചു.

ദേവികുളം, കയ്പമംഗലം, പയ്യന്നൂര്‍, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയമാണ് തീരുമാനമാകാതിരുന്നത്.