ശാന്ത ജയറാമിന് പകരം ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന്സൂചന. ആദ്യ വട്ട ചര്‍ച്ചകളില്‍ ഷാനിമോളുടെ...

ശാന്ത ജയറാമിന് പകരം  ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

Shanimol-Usman_


തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്‌മാന്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന്സൂചന. ആദ്യ വട്ട ചര്‍ച്ചകളില്‍ ഷാനിമോളുടെ പേര് സജീവ പരിഗണയില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഡല്‍ഹിയില്‍മറ്റുമായി നടന്ന ചര്‍ച്ചകളില്‍ അവരുടെ പേര് നീക്കം ചെയ്തിരുന്നു.


എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി ഒറ്റപ്പാലത്ത് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചിരിക്കുന്ന ശാന്ത ജയറാമിന് എതിരെ മണ്ഡലത്തില്‍ രൂക്ഷമായ എതിര്‍പ്പുകള്‍ വരുന്ന സാഹചര്യത്തില്‍ ഇവിടെ ശാന്ത ജയറാമിന് പകരം ഷാനിമോളെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ശാന്ത ജയറാമിന് എതിരെ വ്യാപകമായ രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


കഴിഞ്ഞതവണ ഷൊര്‍ണൂരില്‍ മത്സരിച്ച് 13,000ത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ സ്വീകരിക്കുന്നത്.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഒറ്റക്കെട്ടായ അഭിപ്രായം കണക്കിലെടുത്ത് ശാന്ത ജയറാമിനെ മാറ്റി

ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാകാന്‍ നേതൃത്വം ആലോചിച്ചു തുടങ്ങുകയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഷാനിമോളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുകയും ചെയ്തു. ശക്തനായ ഒരു സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ ഒറ്റപ്പാലം പിടിക്കാം എന്ന പ്രാദേശിക നേതാക്കളുടെ ആത്മവിശ്വാസത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയെ മാറ്റാന്‍ പച്ച കൊടി വീശുകയായിരുന്നു.