മുഖ്യമന്ത്രിക്ക് ഗാന്ധിയുടെ ആത്മകഥ അയച്ചുകൊടുത്ത് എസ്.എഫ്.ഐ

പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്ക് സി തോമസിനു പിറകേ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥ...

മുഖ്യമന്ത്രിക്ക് ഗാന്ധിയുടെ ആത്മകഥ അയച്ചുകൊടുത്ത് എസ്.എഫ്.ഐ

Oommen Chandy

പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്ക് സി തോമസിനു പിറകേ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥ ഉമ്മന്‍ചാണ്ടിക്ക് അയച്ചുകൊടുത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ഗാന്ധിയനെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ മനസ്സിരുത്തി വായിക്കണമെന്ന് കുറിപ്പായി ചേര്‍ത്താണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബുക്ക് അയക്കുന്നത്.

തന്റെ എതിര്‍സ്ഥാനാര്‍ഥിയായ ഉമ്മന്‍ചാണ്ടിക്ക് താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന വിഷുക്കൈനീട്ടം മഹാത്മാഗാന്ധിയുടെ ആത്മകഥയാണെന്ന് ജെയ്ക് വെളിപ്പെടുത്തിയിരുന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് പ്രഖ്യാപിച്ച മഹാത്മാഗാന്ധിയുടെ ആത്മകഥ വായിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പാമ്പാടി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Read More >>