മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിതാ എസ് നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിതാ എസ് നായര്‍. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സരിതയുടെ കത്തിലാണ് ആരോപണമുള്ളത്....

മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിതാ എസ് നായര്‍

Oommen_Chandy_8

തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിതാ എസ് നായര്‍. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സരിതയുടെ കത്തിലാണ് ആരോപണമുള്ളത്. കത്ത് തന്റേതാണെന്ന് സരിതാ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടി തന്നെ ബലാത്സംഗം ചെയ്തതെന്ന് കത്തില്‍ പറയുന്നു.

2013 ജുലൈ 19 ന് പോലീസ് കസ്റ്റഡിയില്‍ വെച്ചെഴുതിയ കത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. മുന്‍ കേന്ദ്രമന്ത്രി ഒരു സംസ്ഥാന മന്ത്രിയുടെ വീട്ടില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും കത്തില്‍ പറയുന്നു. കേന്ദ്രമന്ത്രിമാര്‍ക്ക് തന്നെ കാഴ്ച്ചവെക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചിരുന്നെന്ന് കത്തില്‍ പറയുന്നു.


അപമാന ഭാരം ഭയന്നാണ് സോളാര്‍ കമ്മീഷന് മുന്നില്‍ കത്ത് ഹാജരാക്കാതിരുന്നതെന്ന് സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കാനാണ് കത്തെഴുതിയത്. ഈ കത്തിനെച്ചൊല്ലി നേരത്തേ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഈ ബന്ധമാണ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതെന്ന് കത്തില്‍ സരിത പറയുന്നു.

ബിജു രാധാകൃഷ്ണനെതിരെയും ഷാലു മേനോനെയും കുറിച്ചും സരിത കത്തില്‍ പരാമര്‍ശമുണ്ട്. തനിക്കെതിരെ മാത്രമാണ് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുന്നതെന്നും തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.

തനിക്കും അമ്മയും കുഞ്ഞുങ്ങളുമുണ്ട്. ഇതൊന്നും ആരും ഓര്‍ക്കുന്നില്ല. നഷ്ടങ്ങളെന്നും തനിക്ക് മാത്രമായിരുന്നു. സോളാറിലെ പണം മുഴുവന്‍ കൊണ്ടുപയോവരെ ആരും അന്വേഷിച്ചില്ലെന്നും കത്തില്‍ പറയുന്നു.

Read More >>