മുല്ലപ്പെരിയാര്‍ കേസ്; തമിഴ്‌നാടിന് വീണ്ടും തിരിച്ചടി

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് വീണ്ടും തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം...

മുല്ലപ്പെരിയാര്‍ കേസ്; തമിഴ്‌നാടിന് വീണ്ടും തിരിച്ചടി

Mullaperiyar
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് വീണ്ടും തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് ഹര്‍ജി പിന്‍വലിച്ചു. നേരത്തെ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് സിഐഎസ്എഫിന്റെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിരുന്നു.നിലവില്‍ കേരള പോലീസിനാണ് മുല്ലപ്പെരിയാറില്‍ സുരക്ഷാ ചുമതല.2014ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കുര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


പോലീസ് സുരക്ഷയുണ്ടെങ്കില്‍ എന്തിനാണ് വീണ്ടും കേന്ദ്രസേനയെ വ്യനിസിക്കുന്നത് എന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി ഇതിന് മുമ്പും ചോദിച്ചിരുന്നു. ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുതിയ ഹര്‍ജി നല്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.കേരളത്തെ അറിയിക്കാതെ അണക്കെട്ടിന്റെ പ്രവേശനകവാടത്തില്‍ ഗേറ്റ് സ്ഥാപിക്കാന്‍ തമിഴ്‌നാട് നടത്തിയ നീക്കം അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കേരള പോലീസ് കഴിഞ്ഞമാസം തടഞ്ഞിരുന്നു .ജലനിരപ്പ് താഴ്ന്നതോടെയാണ് തമിഴ്‌നാട് അറ്റകുറ്റപണികള്‍ നടത്താന്‍ ആരംഭിച്ചത്.