ജിദ്ദയിൽ ഭിന്നശേഷിയുള്ളവർക്ക് പാസ്പോർട്ടിന് പ്രത്യേക കൗണ്ടറുക2ൾ വരുന്നു

ഭിന്നശേഷിയുള്ള  സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് നടപടികൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ ജിദ്ദയിൽ പ്രത്യേക കൗണ്ടർ...

ജിദ്ദയിൽ ഭിന്നശേഷിയുള്ളവർക്ക്   പാസ്പോർട്ടിന് പ്രത്യേക കൗണ്ടറുക2ൾ വരുന്നു

uae_passport


ഭിന്നശേഷിയുള്ള  സ്വദേശികൾക്കും വിദേശികൾക്കും പാസ്പോർട്ട് നടപടികൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ ജിദ്ദയിൽ പ്രത്യേക കൗണ്ടർ വരുന്നു.


ഭിന്നശേഷിയുള്ളവർക്ക് വാഹനത്തിൽ നിന്നിറങ്ങാതെ ജനല വഴി അപേക്ഷകൾ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനമാണ് മക്ക മേഖല പാസ്പോർട്ട് വിഭാഗം ഒരുക്കുന്നത്.


ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ജിദ്ദയിൽ ആദ്യമായി നടപ്പാക്കുകയാണെന്നും മറ്റ് ഭാഗങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളിലും ഇതുടനെ നടപ്പിലാകുമെന്നും മക്ക മേഖല പാസ്പോര്‍ട്ട് മേധാവി കേണല്‍ ഖലഫുല്ലാഹ് അല്‍തുവൈറഖി പറഞ്ഞു.