കുടിവെള്ളം പൗരന്റെ അവകാശം..പക്ഷെ ആരോട് ചോദിക്കും?

'ഇനിയൊരു ലോക യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിനു വേണ്ടിയായിരിക്കും' ജല സംരക്ഷണത്തിനു വേണ്ടിയുള്ള ക്യാംപൈനില്‍ സ്ഥിരം കാണുന്ന വാചകങ്ങള്‍ ആണിത്. ഈ...

കുടിവെള്ളം പൗരന്റെ അവകാശം..പക്ഷെ ആരോട് ചോദിക്കും?

water

"ഇനിയൊരു ലോക യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിനു വേണ്ടിയായിരിക്കും" ജല സംരക്ഷണത്തിനു വേണ്ടിയുള്ള ക്യാംപൈനില്‍ സ്ഥിരം കാണുന്ന വാചകങ്ങള്‍ ആണിത്. ഈ വാചകങ്ങളുടെ രൂക്ഷത നമ്മള്‍ അറിയുന്നത് ഇപ്പോള്‍ ആണെന്ന് മാത്രം!

കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു സംസ്ഥാനത്ത് ഐ.പി.എല്‍. മത്സരങ്ങള്‍ക്കായി ഗ്രൗണ്ട് ഒരുക്കുവാന്‍ വേണ്ടി ഇത്ര മാത്രം വെള്ളം പാഴാക്കുവാന്‍ എങ്ങനെ കഴിയുന്നു എന്ന് കോടതി ചോദിക്കുകയുണ്ടായി. ഈ ചോദ്യം ഈ അടുത്ത കാലംവരെ നമ്മള്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതല്ലേ സത്യം .എന്നും എങ്ങനെയും സുരക്ഷിതമാണെന്ന് നമ്മള്‍ കരുതി. എത്ര ചൂഷണം ചെയ്താലും പ്രകൃതി നമ്മളോട് ക്ഷമിക്കും എന്നും നമ്മള്‍ വിശ്വസിച്ചു. എന്നാല്‍,കുടിവെള്ള ടാങ്കറിന്നു മുന്നില്‍ ഉള്ള നീണ്ട നിരയില്‍ ജാതി ലിംഗ പ്രായ വ്യത്യാസം ഇല്ലാതെ ഉള്ള തിരക്കില്‍ ഇന്ന് നമ്മള്‍ പലതും തിരിച്ചറിയുന്നു.


വെള്ളത്തിന്റെ കണക്കുകള്‍ :

ലോക ജനസംഖ്യയുടെ 16 ശതമാനത്തില്‍ അധികം ഇന്ത്യയിലാണ്, എന്നാല്‍ ലോകത്ത് ലഭ്യമായ ശുദ്ധ ജലത്തിന്റെ 4 ശതമാനം മാത്രമാണ് നമ്മുക്കുള്ളത് എന്നും ഓര്‍ക്കണം. മഞ്ഞു മലകളിലും, ധ്രുവങ്ങളിലുമായി നല്ലൊരു സമ്പത്ത് ജലശേഖരം നമ്മുക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാവുന്ന തരത്തില്‍ അല്ല. ഏകദേശം 1869 കുബിക് മീറ്റര്‍ ജലം ഇത്തരത്തില്‍ ഇന്ത്യ അവകാശപ്പെടുണ്ട് എങ്കിലും, അവ ഉപയോഗിക്കുവാന്‍ ഉള്ള ആധുനിക രീതികള്‍ ഇനിയും അവലംബിക്കെണ്ടാതായുമുണ്ട്.

siachen

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ ഉള്ള പട്ടാള ക്യാമ്പായ സിയാച്ചിനില്‍ നമ്മുടെ ജവാന്മാരുടെ ജീവന്‍ പൊലിയുമ്പോള്‍ നാം കാര്യമാത്രമായി ചര്‍ച്ച ചെയ്യും..ഒരിക്കലും മനുഷ്യ വാസം സാധ്യമല്ലാത്ത ഇവിടെ എന്തിനാണ് ഇങ്ങനെ കാവല്‍ നില്‍ക്കുന്നതെന്ന്..ജലക്ഷാമം തീവ്രമാകുമ്പോള്‍ ഒരു പക്ഷെ പ്രയോജനപ്പെടുത്താവുന്ന ജലത്തിന്റെ ഒരു അക്ഷയഖനിയ്ക്കാണ് ആ കാവല്‍...നാളെയിലേക്ക് ഉള്ള ഒരു കരുതല്‍.

ലഭ്യമായ ഭൂഗര്‍ഭ ജലത്തിന്റെയും, ഭൌമോപരിതലതല ജലത്തിന്റെയും 40 ശതമാനം ഉപയോഗിക്കുവാന്‍ കഴിയുന്നതല്ല.ഇതില്‍ തന്നെ ലഭ്യമായത്തിന്റെ 92 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ട്ഫിവരുന്നു.ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് 3ശതമാനവും ആണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് 5 ശതമാനം വേണ്ടിവരുന്നു.

മലിനമായ ജീവാമൃതം :

ജലക്ഷാമം മാത്രം അല്ല ഈ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നം.നിലവില്‍ ലഭ്യമായ ജലസ്രോതസ്സുകളുടെ മലീനാവസ്ഥയും ഭീഷണി ഉയര്‍ത്തുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ മേഖലകളിലെ ജലത്തിന്റെ നിറവ്യത്യാസം തന്നെ ജലമലിനീകരണത്തിന്റെ പ്രകടമായ ലക്ഷണമാണ്.കാഴ്ചയില്‍ ശുദ്ധജലം എന്ന് തോന്നിപ്പിക്കുന്ന വെള്ളം ഒന്നു തിളപ്പിച്ചാല്‍ നിറം മാറുന്നത് കാണാം എന്ന് പ്രാദേശികവാസികള്‍ പറയുന്നു.കടുപ്പം കുറഞ്ഞ ചായയുടെ നിറം ആയി മാറും അത്രേ ഈ വെള്ളം.Charity-Water-2-glasses


മനപ്പൂര്‍വ്വമായ ജലമലിനീകരണവും, ദുരുപയോഗവും, അശ്രദ്ധയുമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം.മഴയുടെ ഏറ്റ കുറച്ചിലുകളും ഇതിനു ആക്കം കൂട്ടുന്നു. ജലശ്രോതസ്സുകളുടെ മലിനീകരണം ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.ഇ-കോളി,കോളറ,പോളിയോ,റോട്ടാ വൈറസ്‌ തുടങ്ങിയവയുടെ വര്‍ധിച്ച നിരക്കും എങ്ങനെ നിസ്സാരമായി കാണുവാന്‍ കഴിയും? വര്‍ദ്ധിച്ച കീടനാശിനി പ്രയോഗവും കുടിവെള്ളത്തെ മലിനമാക്കി കൊണ്ടിരിക്കുന്നു.

ഇനിയെന്ത് ?

പ്രവചിച്ച നാശങ്ങള്‍ വിദൂരം അല്ല...സുലഭമായി ലഭിച്ചു കൊണ്ടിരുന്ന ജലത്തില്‍ പ്രകൃതിയും ചില കണക്കുകൂട്ടലുകള്‍ നടത്തുവാന്‍ തുടങ്ങിയിരിക്കുന്നു.വരള്‍ച്ച ഇനിമേല്‍ സൂചനയല്ല,ശിക്ഷ തന്നെയാണ്. ചൂഷകര്‍ക്ക് ഉള്ള പാഠം! ശ്രോതസ്സുകള്‍ ഇല്ലാതെ എങ്ങനെ പൗരന്റെ അവകാശം പാലിക്കപ്പെടുന്നത്? പ്രകൃതി മലിനപ്പെട്ടു..ജലവും! മത്സ്യ സമ്പത്ത് കുറഞ്ഞു, അന്തരീക്ഷ താപം വര്‍ദ്ധിച്ചു..ഇനിയെന്ത്? നല്‍കുവാന്‍ വെള്ളം ഇല്ലാതെ ഭൂമി വിണ്ടു കീറുന്നു.

"ഒരു ലോക യുദ്ധം ഉണ്ടാവുന്നത് ഇനി വെള്ളത്തിനു വേണ്ടി മാത്രമായിരിക്കും..."