സൗദിയില്‍ യോഗ്യതയുള്ള സ്വദേശികളെ പരിഗണിച്ച ശേഷം മാത്രം പ്രവാസികള്‍ക്ക് അവസരം

സൗദി അറേബ്യയില്‍ ഇനി മുതല്‍ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിള്‍ യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ നിയമിക്കാനാകൂ. സൗദി...

സൗദിയില്‍  യോഗ്യതയുള്ള സ്വദേശികളെ പരിഗണിച്ച  ശേഷം മാത്രം പ്രവാസികള്‍ക്ക് അവസരം

saudi-nationalisation

സൗദി അറേബ്യയില്‍ ഇനി മുതല്‍ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിള്‍ യോഗ്യരായ സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രമേ വിദേശ തൊഴിലാളികളെ നിയമിക്കാനാകൂ. സൗദി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണ നടപടികളുടെ ഭാഗമാണിത്. സൗദി ഗസറ്റാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയിലേക്കുള്ള  തൊഴിലാളികളുടെ നിയമന സംബന്ധമായ എല്ലാ കാര്യങ്ങളും തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് നാഷണല്‍ ഗേറ്റ് വഴിയാക്കിയിട്ടുണ്ട്. ഒരു തൊഴിലുടമക്ക് നിശ്ചിത സമയത്തിനുള്ളില്‍ സൌദിയില്‍ നിന്ന് സ്വദേശികളെ ജോലിക്ക് ലഭിച്ചില്ലെങ്കില്‍ മാത്രമേ പ്രവാസികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം സ്വീകരിക്കുകയുള്ളൂ.  നേരത്തെ ഹ്യൂമണ്‍ റിസോഴ്സ് സംബന്ധമായ എല്ലാ ജോലികളും സൗദി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള തസ്തികകളില്‍ വിദേശീയരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 20,000 സൗദി റിയാല്‍ പിഴ ചുമത്താനും തീരുമാനിച്ചിരുന്നു. പുതിയ തൊഴില്‍ നയത്തെ കുറിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഈ മാസം 23 വരെ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ചില പ്രത്യേക വിഷയങ്ങൾ പഠിപ്പിക്കുന്നതില്‍ നിന്ന്  വിദേശ  അധ്യാപകരെ  വിലക്കുന്ന തീരുമാനവും സൗദി ഗസറ്റ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദേശ അദ്ധ്യാപകര്‍  അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സാമൂഹ്യ വിഷയങ്ങള്‍ എന്നിവ പഠിപ്പിക്കാന്‍ പാടില്ല. വിദേശ അധ്യാപകരുടെ നിയമനത്തിന് 9 മാനദണ്ഡങ്ങളും സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സൗദി സ്വദേശികളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തം 24  ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍. മലയാളികള്‍ അടക്കമുള്ള പ്രവാസികളെ പുതിയ നീക്കങ്ങള്‍ സാരമായി ബാധിക്കും എന്ന് കരുതപ്പെടുന്നു.

Read More >>