ഫുട്‌ബോള്‍ താരങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ അനിസ്ലാമികമെന്ന് സൗദി അറേബ്യ

റിയാദ്: ഫുട്‌ബോള്‍ താരങ്ങളുടെ ഹെയര്‍ സ്‌റ്റൈലിനെതിരെ സൗദി അറേബ്യ. താരങ്ങളുടെ ഹെയര്‍ സ്‌റ്റൈല്‍ 'അനിസ്ലാമികം' എന്നാണ് സൗദി ഭരണാധികാരികളുടെ...

ഫുട്‌ബോള്‍ താരങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ അനിസ്ലാമികമെന്ന് സൗദി അറേബ്യ

footballer

റിയാദ്: ഫുട്‌ബോള്‍ താരങ്ങളുടെ ഹെയര്‍ സ്‌റ്റൈലിനെതിരെ സൗദി അറേബ്യ. താരങ്ങളുടെ ഹെയര്‍ സ്‌റ്റൈല്‍ 'അനിസ്ലാമികം' എന്നാണ് സൗദി ഭരണാധികാരികളുടെ പക്ഷം.

ഫുട്ബാള്‍ താരങ്ങളുടെ' അനിസ്ലാമികമായ' ഹെയര്‍ സ്‌റ്റൈലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. സൗദി സ്‌പോര്‍ട്‌സ് ഫെഡറെഷനോടും ഒളിമ്പിക് കമ്മിറ്റി യോടും ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാന്‍ ഭരണാധികാരികള്‍ നിര്‍ദ്ദേശം നല്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വെള്ളിയാഴ്ച യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ കളിയുടെ തൊട്ടു മുന്‍പ്, റഫറി ഒരു താരത്തിന്റെ മുടി സൗദി ഫുട്ബാള്‍ ഫെഡറെഷന്റെ  രീതിക്ക് അനുസരിച്ച് വെട്ടി ശരിയാക്കുന്നത് കാണാം. ഇത്തരം ഹെയര്‍ സ്‌റ്റൈലുകള്‍ സൗദി പാരമ്പര്യത്തിന് വിരുദ്ദവും അനിസ്ലാമികവും ആണെന്ന് ഒരു കമന്റേറ്റര്‍ വെള്ളിയാഴ്ച അല്‍ ജസീറ പത്രത്തില്‍ എഴുതിയിരുന്നു.

ഫുട്ബാള്‍ കളിക്കാരുടെ ഹെയര്‍ സ്‌റ്റൈല്‍ അവരുടെ ആരാധകരായ കുട്ടികള്‍ അനുകരിക്കുമെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഫുട്‌ബോള്‍ ഫെഡറെഷനൊട് ഇതില്‍ ആവശ്യപ്പെടുന്നു.

Story by