ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനിമുതല്‍ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സഞ്ചരിക്കാം

സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുന്നതിന് അനുമതിയായി. പുതിയ തീരുമാനം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍...

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനിമുതല്‍ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും സഞ്ചരിക്കാംumra-visa-packages-available-in-dubai56da7c9fee6ceb0846c9

സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളും ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുന്നതിന് അനുമതിയായി. പുതിയ തീരുമാനം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മക്കയും മദീനയും ജിദ്ദയും മാത്രം സന്ദര്‍ശിക്കുന്നതിനാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതിയുണ്ടായിരുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും ഉംറ വിസയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് പുതിയ തീരുമാനം സഹായകമാകും. തീര്‍ത്ഥാടകര്‍ക്ക് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുളള പദ്ധതി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്ത്താന്‍ ബിന്‍ സല്‍മാനണ് ഉദ്ഘാടനം ചെയ്തത്. ഇതുവഴി രാജ്യത്ത് നടക്കുന്ന എക്സിബിഷനുകള്‍, സമ്മേളനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാകുമെന്നും കണക്കുകൂട്ടുന്നു.


സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവ സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. തീര്‍ത്ഥാടകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇതെന്നും സൗദി അറേബ്യയെ അടുത്തറിയുന്നതിന് ലോക മുസ്ലീങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന് ഈ തീരുമാനം സഹായകമാകുമെന്നും അമീര്‍ സുല്ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.

വിദേശരാജ്യങ്ങളിലുളളവര്‍ക്ക് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കാറില്ല. വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിന് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കണമെന്ന് ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. ആ ഒരു ആവശ്യത്തിന്റെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

Read More >>