അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ സൗദി അറേബ്യ പെര്‍മനന്റ് റെസിഡന്‍സ് സംവിധാനം ഒരുക്കുന്നു

പത്ത് ലക്ഷത്തോളം വരുന്ന അതിന്റെ പ്രവാസികള്‍ക്കായി സൗദി അറേബ്യ പെര്‍മനന്റ് റെസിഡന്‍സ് സംവിധാനം ഒരുക്കുന്നു. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡിനു സമാനമായ...

അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് മാതൃകയില്‍ സൗദി അറേബ്യ പെര്‍മനന്റ് റെസിഡന്‍സ് സംവിധാനം ഒരുക്കുന്നു

saudi

പത്ത് ലക്ഷത്തോളം വരുന്ന അതിന്റെ പ്രവാസികള്‍ക്കായി സൗദി അറേബ്യ പെര്‍മനന്റ് റെസിഡന്‍സ് സംവിധാനം ഒരുക്കുന്നു. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡിനു സമാനമായ രീതിയിലായിരിക്കും ഇത്. പെട്രോളിയം വിലയിടിവ് മൂലമുള്ള സാമ്പത്തിക ഞെരുക്കത്തെ മറികടക്കാന്‍, എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമാണിത്. ബ്ലൂം ബെര്‍ഗ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സൗദിരാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. " ഗ്രീന്‍ കാര്‍ഡ് പദ്ദതിയിലൂടെയും നിശ്ചിത ഫീസ്‌ അധികം നല്‍കി അനുവദനീയമായതില്‍ കൂടുതല്‍ തൊഴിലാളികളെ കൊണ്ട് വരാന്‍ അനുമതി നല്‍കുന്നതടക്കമുള്ള പദ്ദതികളിലൂടെയും പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളര്‍ നേടാനാകും " സൗദി രാജകുമാരന്‍ പറഞ്ഞു. മൂല്യ വര്‍ദ്ധിത നികുതികള്‍, എനര്‍ജി ഡ്രിങ്കുകള്‍, ആഡംബര ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക നികുതി ചുമത്തല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്കരണ നടപടികളും സൗദി ഭരണകൂടം ആലോചിക്കുന്നുണ്ട്.