ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ: സൗദി അറേബ്യ അതിന്റെ  പാരമ്പര്യവും പൈതൃകവും,ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾക്ക് വേണ്ടി തുറന്നിടാൻ ഒരുങ്ങുന്നു.നിലവിൽ ടൂറിസ്റ്റ് വിസകൾ...

ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാനൊരുങ്ങി സൗദി അറേബ്യ

saudi

സൗദി അറേബ്യ: സൗദി അറേബ്യ അതിന്റെ  പാരമ്പര്യവും പൈതൃകവും,ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾക്ക് വേണ്ടി തുറന്നിടാൻ ഒരുങ്ങുന്നു.


നിലവിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാത്ത രാജ്യമാണ് സൗദി. എന്നാൽ ഇപ്പോൾ നിബന്ധനകളോട് കൂടി ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി സൗദി ടൂറിസം കമ്മീഷൻ മേധാവിയായ സൗദി രാജാവിന്റെ മൂത്ത പുത്രൻ സുൽത്താൻ ബിൻ സൽമാൻ വാർത്താ ഏജൻസിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു. എന്ന് മുതൽ ഇത് ആരംഭിക്കും എന്ന് അറിയിച്ചിട്ടില്ല.കഴിഞ്ഞ ദിവസം എണ്ണ ഇതര ആശ്രിതത്വം അവസാനിപ്പിക്കുന്നതിനായുള്ള വിഷൻ 2030 സൗദി പ്രഖ്യാപിച്ചിരുന്നു.


ടൂറിസം മേഖലയിൽ വരും വർഷങ്ങളിൽ സൗദി നടപ്പാക്കാൻ പോകുന്ന  കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നു. സൗദി സഞ്ചാരികൾക്ക് തുറന്നു  കൊടുക്കും എങ്കിലും അത് ആർക്കും വരാനും എന്തും കാണിക്കാനും കഴിയുന്ന ഒന്നാകില്ല എന്ന് സൗദി രാജകുമാരൻ പറഞ്ഞു. 2006 മുതൽ 2010 വരെ സൗദി ഒരു പൈലറ്റ്‌ പദ്ധതി എന്ന നിലയിൽ 25000 സഞ്ചാരികളെ അനുവദിച്ചിരുന്നു.


സൗദിയിലും, മറ്റ് അറബ് രാജ്യങ്ങളിലും ഉള്ള സഞ്ചാരികൾ മറ്റ് രാജ്യങ്ങളിൽ ചെലവഴിക്കുന്ന തുക സൗദിയിൽ ചെലവഴിപ്പിക്കുകയും,അതോടൊപ്പം അവരെ ഇസ്ലാമിക ചരിത്രവും പൈതൃകവും സംബന്ധിച്ച് ബോധവാന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യവും സൗദി അറേബ്യൻ ഭരണാധികാരികൾ മുന്നിൽ കാണുന്നുണ്ട്.