സൗദിയില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടു

ജിദ്ദ: ജിദ്ദയിലെ റെഡ് സീ സിറ്റി വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകനെ  വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുവന്നതിന്റെ പേരില്‍ പിരിച്ചുവിട്ടു. അധ്യാപകന്‍റെ...

സൗദിയില്‍ വിദ്യാര്‍ഥിയെ ഉപദ്രവിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടു

saudhi-arabia

ജിദ്ദ: ജിദ്ദയിലെ റെഡ് സീ സിറ്റി വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകനെ  വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചുവന്നതിന്റെ പേരില്‍ പിരിച്ചുവിട്ടു. അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് 12 സ്റ്റിച്ച് ഇടേണ്ടി വന്നു.

വിദ്യാഭ്യാസ വകുപ്പ് രൂപികരിച്ച അഡ്ഹോക്ക് കമ്മറ്റി മൊട്ടാഷം ബില്ലഹ് എന്ന സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ധ്യാപകനുമായുള്ള എല്ലാ കരാറുകളും റദ്ദാക്കാന്‍ കമ്മറ്റി തീരുമാനിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ പിതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.


ഇംഗ്ലീഷ് ക്ലാസ് നടക്കുന്നതിന്റെ ഇടയിലാണ് അദ്ധ്യാപകന്‍ തന്‍റെ മകനെ മര്‍ദ്ദിച്ചത് എന്ന് മൊട്ടാഷം ബില്ലയുടെ പിതാവ് യാസിര്‍ റുവാസ് പറഞ്ഞു. "എന്റെ മകന്‍ അധ്യാപകനോട് പുറത്ത് പോയി ഫുട്ബോള്‍ കളിക്കാന്‍ അനുവാദംചോദിച്ചു. പക്ഷെ അദ്ദേഹം എന്റെ മകനെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി മുഖത്ത് ഇടിക്കുകയാണ് ചെയ്തത്. "

സംഭവത്തിന്റെ ഗൌരവം മനസിലാക്കിയ അദ്ധ്യാപകന്‍ പിന്നീട് ഈ വിഷയം പുറത്താരുമറിയരുത് എന്ന് തന്‍റെ മകനോട് ആവശ്യപ്പെട്ടുവെന്നും യാസിര്‍ റുവാസ് കൂട്ടി ചേര്‍ത്തു.

ഇടികിട്ടിയ മുറിവില്‍ നിന്നും രക്തം വാര്‍ന്നപ്പോള്‍ അദ്ധ്യാപകന്‍ തന്നെ മൊട്ടാഷം ബില്ലയെ നേരിട്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുറിവുകള്‍ ഉണങ്ങാന്‍ മൂന്ന് ആഴ്ചയെങ്കിലും സമയം വേണം.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ്നടപടി സ്വീകരിച്ചുവെങ്കിലും ഇതേ കുറിച്ച് യാതൊരു വിധ പ്രതികരണവും നടത്താന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Read More >>