സംവിധാനം സൌബിന്‍ ഷഹീര്‍

നടനെന്ന നിലയിൽ കഴിവ് തെളിയിച്ച സൗബിൻ ഷഹീര്‍  സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് പറവ. ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്....

സംവിധാനം സൌബിന്‍ ഷഹീര്‍

saubin

നടനെന്ന നിലയിൽ കഴിവ് തെളിയിച്ച സൗബിൻ ഷഹീര്‍  സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് പറവ. ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കോമഡിയും റൊമാൻസും സാഹസികതയും നിറഞ്ഞ കൊച്ചിയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ക്രിസ്‌മസിന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്ലസ് ടു വിദ്യാർത്ഥികളെ കുറിച്ചുള്ള കഥയാണ് സൌബിന്‍ പറയുന്നത്.

"അഭിനയം എനിക്ക് താൽപര്യമുള്ള കാര്യമാണ്. എങ്കിലും സംവിധായകനാകാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. പതിനാലു വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. സംവിധായകൻ സിദ്ധിക്കിന്റെ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് അസിസ്‌റ്റന്റ് ഡയറക്‌ടറായി പ്രവർത്തനം ആരംഭിച്ചത്. നിരവധി പ്രമുഖ സംവിധായകൻമാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും സംവിധാനത്തിലെ പല കാര്യങ്ങളും മനസിലാക്കി. അവസാനം എന്റെ സ്വപ്‌നവും സഫലമാകാൻ പോകുന്നു."സൗബിൻ പറയുന്നു.