വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന്റെ പിന്നില്‍ കുഞ്ഞാലിക്കുട്ടി

വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന്റെ പിന്നില്‍ വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് തെളിവുകള്‍. ഐടി കമ്പനിക്ക്...

വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന്റെ പിന്നില്‍ കുഞ്ഞാലിക്കുട്ടി

img1100209064_1_1

വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന്റെ പിന്നില്‍ വ്യവസായ വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടിയാണെന്ന് തെളിവുകള്‍. ഐടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

സന്തോഷ് മാധവന്റെ ഭൂമി ഭൂപരിധിയില്‍ ഇളവിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിനാധാരം മന്ത്രിയുടെ കുറിപ്പാണെന്നും മന്ത്രിസഭായോഗം കുറിപ്പ് അതേപടി അംഗീകരിക്കുകയായിരുന്നുവെന്നും മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗീകാരത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.


സ്വകാര്യമേഖലയില്‍ ഹൈടെക്-ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

13054591_1220811341262678_110200057_o 13052473_1220811264596019_2105232723_o

Read More >>