പരവൂര്‍ ദുരന്തം: വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച് സംഘപരിവാര്‍; കള്ളപ്രചരണം പൊളിച്ച് മലയാളികള്‍

തിരുവനന്തപുരം: കൊല്ലം പരവൂരില്‍ കമ്പക്കെട്ട് ദുരന്തത്തിലും വര്‍ഗീയത പരത്താന്‍ ശ്രമിച്ച് സംഘപരിവാര്‍ സംഘടനകള്‍. വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍...

പരവൂര്‍ ദുരന്തം: വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച് സംഘപരിവാര്‍; കള്ളപ്രചരണം പൊളിച്ച് മലയാളികള്‍

kollam-rss-tweetതിരുവനന്തപുരം: കൊല്ലം പരവൂരില്‍ കമ്പക്കെട്ട് ദുരന്തത്തിലും വര്‍ഗീയത പരത്താന്‍ ശ്രമിച്ച് സംഘപരിവാര്‍ സംഘടനകള്‍. വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ സിപിഐ(എം)ഉം മുസ്ലീങ്ങളുമാണെന്ന പ്രചരണവുമായി സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുകാണ് ചില ഹിന്ദു സംഘടനകള്‍.

ഓം ക്രാന്തി ആര്‍എസ്എസ് അടക്കമുള്ള  ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആര്‍എസ്എസിന്റെ വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നത്. കൊല്ലത്തുണ്ടായത് വെറുമൊരു വെടിക്കെട്ട് അപകടമല്ലെന്നും ബോംബ് സ്‌ഫോടനമാണെന്നുമാണ് ആദ്യത്തെ ട്വീറ്റ്.


[gallery ids="13956,13954"]

അതിന് പിന്നാലെ വന്ന ട്വീറ്റില്‍ സിപിഐ(എം)നെതിരേയും മുസ്ലീങ്ങള്‍ക്കെതിരെയും കള്ളപ്രചരണമാണ് നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ സിപിഐ(എം) പ്രവര്‍ത്തകനായ മുസ്ലീം പടക്ക നിര്‍മാതാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സിപിഐ(എം)ന് പടക്കം വിതരണം ചെയ്തത് ഇയാളാണ്. എന്നായിരുന്നു അടുത്ത ട്വീറ്റ്.

തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതര്‍ക്ക് കരാര്‍ നല്‍കിയ സിപിഐ(എം) നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോര്‍ഡാണ് അപകടത്തിന് ഉത്തരവാദിയെന്നായിരുന്നു അക്കൗണ്ടിലെ മറ്റൊരു ട്വീറ്റ്.

Jaikrishnashreeവ്യാപകമായ വിമര്‍ശനമാണ് ആര്‍എസ്എസ് പ്രചരണങ്ങള്‍ക്കെതിരെ ട്വീറ്ററില്‍ ഉയര്‍ന്നത്. നാടിനെ നടുക്കിയ ദുരന്തത്തിലും വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ആര്‍എസ്എസിനെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ നേരിട്ടത്. മാസ് റിപ്പോര്‍ട്ട് ചെയ്ത് മലയാളികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് അക്കൗണ്ട് പൂട്ടിച്ചു.