യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മമ്മൂട്ടിക്കും ഉറപ്പായന്ന് സലിംകുമാര്‍

അടുത്ത മന്ത്രിസഭ യുഡിഎഫിന്റേതാണെന്ന് ബോധ്യമായതിനാലാണ് മമ്മൂട്ടി വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി...

യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മമ്മൂട്ടിക്കും ഉറപ്പായന്ന് സലിംകുമാര്‍

Mammootty

അടുത്ത മന്ത്രിസഭ യുഡിഎഫിന്റേതാണെന്ന് ബോധ്യമായതിനാലാണ് മമ്മൂട്ടി വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചനടത്തിയതെന്ന് സലിംകുമാര്‍. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ മമ്മൂട്ടിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരിച്ചറിവ് നല്ലതാണെന്നും ഇനിയെങ്കിലും സന്ദേഹിച്ചു നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് മമ്മൂട്ടിയെക്കണ്ടു പഠിക്കാമെന്നും സലിംകുമാര്‍ പറഞ്ഞു. കേരളത്തിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സലിംകുമാറിന്റെ പ്രതികരണം.

കഴിഞ്ഞദിവസം വരള്‍ച്ചാ പ്രശ്നത്തില്‍ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വരള്‍ച്ച മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയെത്തിക്കാനുള്ള ശ്രമങ്ങളാണ് സംഘം നടത്തുക.