സച്ചിന്റെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം

ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ  ജന്മദിന ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കളിക്കളത്തിനു അകത്തും...

സച്ചിന്റെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം

sasakjckjsaഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ  ജന്മദിന ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. കളിക്കളത്തിനു അകത്തും പുറത്തും ആരാധകരേ എന്നും ആഹ്ലാദിപ്പിച്ചിട്ടുള്ള വ്യക്തിയാണ്  സച്ചിന്‍. കളിക്കളം വിട്ട ശേഷവും സച്ചിന്‍ അത് തുടരുകയാണ്.

ഇന്നലെ ഏപ്രില്‍ 24ന്  43 വയസ്സിലേക്ക്  കടന്ന സച്ചിന്റെ ജന്മദിന  ആഘോഷം  പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.മുംബൈയിലെ എംഐജി ക്ലബില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് സച്ചിന്‍ പിറന്നാളാഘോഷിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം സ്വന്തം ഫെയ്‌സ് ബുക്ക് പേജില്‍  പോസ്റ്റ് ചെയ്ത് സന്തോഷം പ്രകടിപ്പിക്കുക കൂടി ചെയ്തു.

കുട്ടികള്‍ക്കൊപ്പം ഏറെനേരം ചിലവഴിച്ച സച്ചിന്‍ അവരുടെ പ്രകടനം എങ്ങനെ മികച്ചതാക്കാം , ശരിയായി എങ്ങനെ ബാറ്റ് ചെയ്യാം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയ ശേഷമാണ് ക്ലബ്ബില്‍ നിന്നും മടങ്ങിയത്.

Read More >>