സച്ചിന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ  കേരളത്തിന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴസിലെ ഓഹരികള്‍ വില്‍ക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍...

സച്ചിന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

sachin-tendulkar-kerala-blasters

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ  കേരളത്തിന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴസിലെ ഓഹരികള്‍ വില്‍ക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുങ്ങുന്നു.

സച്ചിന്റെ കൈവശം ഉണ്ടായിരുന്ന നാല്‍പ്പത്‌ ശതമാനം ഓഹരികളില്‍ പകുതിയാണ്‌ അദ്ദേഹം വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഓഹരികള്‍ കുറച്ചാലും സച്ചിന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം സജീവമായി തുടരും.

ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള പ്രസാദ്‌ ഗ്രൂപ്പിനാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌.  തന്നെ ഉണ്ടെന്നതാണ്‌ ആരാധകര്‍ക്ക്‌ ആശ്വാസം.

പി.വി.പി വെഞ്ചേഴെ്‌സിന്റെ പക്കലുള്ള 60 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതോടെ ക്ലബ്‌ പ്രസാദ്‌ ഗ്രൂപ്പിന്റെ സ്വന്തമാകും. ടീമിന്റെ ഇപ്പോഴത്തെ ഉടമകളായ പി.വി.പി വെഞ്ചേഴ്‌സിന്‌ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സെബി 30 കോടി പിഴ വിധിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ ക്ലബ്‌ വില്‍ക്കാന്‍ തീരുമാനിച്ചത്‌.

Read More >>