'സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്' ; ടീസര്‍ പുറത്തിറങ്ങി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ  ടീസർ പുറത്തിറങ്ങി....

sachin

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ  ടീസർ പുറത്തിറങ്ങി. ഒരുമിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സച്ചിനൊപ്പം എ ആർ റഹ്മാന്റെ സംഗീതവും നിറഞ്ഞുനിൽക്കുന്നു.

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്നചിത്രം  സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്കൈന്‍ ആണ് സച്ചിൻ ഒരുക്കുന്നത്. രവി ഭാഗ്ചാന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിർമാണം. 200 നോട്ടൗട്ട് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.