ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് മുതല്‍ അന്‍പത് വയസ്സു വരെയുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കു...

ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

supreme-court

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് മുതല്‍ അന്‍പത് വയസ്സു വരെയുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നത് സ്‌ത്രീകളുടെ അന്തസ്സിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രനും കോടതിയെ അറിയിച്ചിട്ടുണ്ട്. സ്‌ത്രീപ്രവേശം സംബന്ധിച്ച് 1991 ലെ കേരള ഹൈക്കോടതി ഉത്തരവ് ഇപ്പോഴുള്ള കേസില്‍ പരിഗണിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ആദ്ധ്യാത്മിക സംഘടനകള്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ എല്ലാ വിഭാഗം സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാണ് ഇവരുടെ വാദം.

Read More >>