അമേരിക്കന്‍ കപ്പല്‍വ്യൂഹത്തെ ഞെട്ടിച്ച് റഷ്യന്‍ വ്യോമസേന

അമേരിക്കന്‍ കപ്പല്‍വ്യൂഹത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യന്‍ വൈമാനികരുടെ വിമാനം പറത്തല്‍. ബാള്‍ട്ടിക് സമുദ്രത്തില്‍ നിലയുറപ്പിച്ച അമേരിക്കയുടെ മിസൈല്‍...

അമേരിക്കന്‍ കപ്പല്‍വ്യൂഹത്തെ ഞെട്ടിച്ച് റഷ്യന്‍ വ്യോമസേന

Russia

അമേരിക്കന്‍ കപ്പല്‍വ്യൂഹത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യന്‍ വൈമാനികരുടെ വിമാനം പറത്തല്‍. ബാള്‍ട്ടിക് സമുദ്രത്തില്‍ നിലയുറപ്പിച്ച അമേരിക്കയുടെ മിസൈല്‍ നശീകരണ കപ്പലിനെ തൊട്ടുരുമിയാണ് ഒരു റഷ്യന്‍ യുദ്ധവിമാനവും ഹെലികോപ്റ്ററും കടന്നുപോയത്. ഇതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

ബാള്‍ട്ടിക് സമുദ്രത്തിലുള്ള അമേരിക്കയുടെ മിസൈല്‍ നശീകരണ കപ്പിലിനു സമീപത്തുകൂടെ സുഖോയ് എസ്യു 24 വിമാനം 11 തവണയും സൈനിക ഹൈലികോപ്റ്റന്‍ ഏഴുതവണയുമാണ് പ്രകോപനം സൃഷ്ടിച്ച് കടന്നുപോയത്. കപ്പലില്‍ നിന്നും പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.


എന്നാല്‍ റഷ്യന്‍ ഹിലികോപ്റ്ററിലും വിമാനത്തിലും ആയുധങ്ങള്‍ ഉണ്ടോയെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് വ്യക്തതയില്ല. റഷ്യയുടെ നടപടി അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണ് റഷ്യയുടേതെന്ന് വൈറ്റ് ഹൗസ് രപതികരിച്ചു.

മര്യാദ ലംഘിച്ച് ഇത്തരത്തില്‍ നിയലംഘനം തുടരരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അമേരിക്കയുടെ കപ്പലുകള്‍ക്ക് മീതെ പറന്ന് റഷ്യന്‍ വിമാനങ്ങള്‍ പ്രകോപനം തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Read More >>