ഭീകര ഉന്മൂലനത്തിന്റെ ഭാഗമായി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിറിയയില്‍ ഏഴുമാസത്തിനിടെ കൊന്നൊടുക്കിയത് 29,000 ത്തോളം ഭീകരരെ

സിറിയയില്‍നിന്നും ഐഎസ് ഭീകരരെ തുത്ത് തുടയ്ക്കാനുള്ള റഷ്യയുടെ സൈനിക പരിശ്രമം മുന്നേറുന്നു. ആഗോള ഭീകരവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി റഷ്യയുടെ...

ഭീകര ഉന്മൂലനത്തിന്റെ ഭാഗമായി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിറിയയില്‍ ഏഴുമാസത്തിനിടെ കൊന്നൊടുക്കിയത് 29,000 ത്തോളം ഭീകരരെ

1027854544

സിറിയയില്‍നിന്നും ഐഎസ് ഭീകരരെ തുത്ത് തുടയ്ക്കാനുള്ള റഷ്യയുടെ സൈനിക പരിശ്രമം മുന്നേറുന്നു. ആഗോള ഭീകരവിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ഏഴുമാസത്തിനിടെ സിറിയയില്‍ കൊന്നൊടുക്കിയത് 29,000 ത്തോളം ഭീകരരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യവുമായി മുന്നേറുന്ന റഷ്യ ദേഷ്, അല്‍ നുസ്ര ഫ്രണ്ട് പോലെയുള്ള ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയും പ്രസ്തുത ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിന്‍ കീഴിലായിരുന്ന ഇരുനൂറോളം ഇന്ധനവിതരണ കേന്ദ്രങ്ങളും എണ്ണ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രണ്ടായിരം വില്‍പ്പന കേന്ദ്രങ്ങളും കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസിന് സഹായമായി പ്രദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണ് ഇവ.


ഭീകരരെ ഉന്മൂലനം ചെയ്യുക എന്നുളളത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും രാജ്യത്തെ പൗരന്മാരുടെ ജീവനോ സ്വത്തിനോ ഭീഷണിയാവുന്ന ഒരു നീക്കവും ഇതേവരെ തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു. താല്‍ക്കാലിക പിന്‍വാങ്ങലിന് ശേഷമുള്ള തിരിച്ചുവരവില്‍ റഷ്യന്‍ വ്യോമയാനവിഭാഗത്തിന്റെ സഹായത്താല്‍ ഭീകരരുടെ മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവുമെന്നാണ് സിറിയയും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

ഭീകരരുടെ നിരവധി നീക്കങ്ങള്‍ കാലേകൂട്ടി അറിഞ്ഞ് അവരെ പരാജയപ്പെടുത്താനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ റഷ്യയുടേയും സിറിയയുടേയും സംയുക്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇവരുടെ സംയുക്ത നീക്കങ്ങളിലൂടെയാണ് സിറിയയിലെ പുണ്യഭൂമിയായ പാല്‍മീറയില്‍ ഏകദേശം ഇരുപത്തിമൂന്നു കിലോമീറ്ററോളം ദൂരത്തില്‍ മൈന്‍ വേട്ട നടത്തിയതും. അന്ന് മൂവായിരത്തിലധികം തരം സ്ഫോടക വസ്തുക്കളാണ് അന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്.

റഷ്യയുടെ തന്നെ എഴുപതോളം ഡ്രോണുകളുടെ നിരീക്ഷണവലയത്തിലാണ് ഇപ്പോള്‍ സിറിയ. യുഎസ്, ജോര്‍ദ്ദാന്‍ മുതലായ രാജ്യങ്ങളുമായി സഹകരിച്ച് സമാധാനം നടപ്പില്‍ വരുത്താനാണ് റഷ്യയുടെ ശ്രമം.

Read More >>