വാളയാര്‍ പരമശിവം വീണ്ടും വരുന്നു

ജോഷി-ദിലീപ് കൂട്ടുകെട്ടില്‍ 2004-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'റണ്‍വേ'യുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച വാളയാര്‍...

വാളയാര്‍ പരമശിവം വീണ്ടും വരുന്നു

runww

ജോഷി-ദിലീപ് കൂട്ടുകെട്ടില്‍ 2004-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം 'റണ്‍വേ'യുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച വാളയാര്‍ പരമശിവം എന്ന കഥാപാത്രം അദ്ദേഹത്തിന് ആദ്യമായി ആക്ഷന്‍ പരിവേഷം നേടിക്കൊടുത്ത ചിത്രമാണ്. വാളയാര്‍ പരമശിവം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിന് പേര് പേരിട്ടിരിക്കുന്നത്.

ജോഷി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത്. കിംഗ്‌ ലയറിന്റെ വിജയത്തോടനുബന്ധിച്ചു ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്  നടത്തിയ ഫേസ്ബുക്ക് ചാറ്റിലൂടെ ദിലീപ് തന്നെയാണ് റണ്‍വേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്ന  വിവരം ആരാധകരെ അറിയിച്ചത്. ഉദയകൃഷ്ണ- സിബി.കെ തോമസ്‌ ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌. ആദ്യ ഭാഗത്തിലെ നായിക കാവ്യ മാധവന്‍ ആയിരുന്നു. പുതിയ ചിത്രത്തില്‍ നായിക ആരെന്നോ മറ്റു താരങ്ങള്‍ ആരെന്നോ എന്നതിനെപ്പറ്റി വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന 'വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. കുബെ൪രനു ശേഷം ദിലീപും സുന്ദര്‍ ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.