നിര്‍മ്മാതാവ് അജയ കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി

ചലച്ചിത്ര നിർമ്മാതാവും അഭിനേതാവും അജയ് എന്റർടെയ്ൻമെന്റ്സ് ഉടമയുമായ അജയ കൃഷ്ണനെ (28) മരിച്ച നിലയില്‍ കണ്ടെത്തി. ആസിഫ് അലി അഭിനയിക്കുന്ന ‘അവരുടെ...

നിര്‍മ്മാതാവ് അജയ കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി

ajsa

ചലച്ചിത്ര നിർമ്മാതാവും അഭിനേതാവും അജയ് എന്റർടെയ്ൻമെന്റ്സ് ഉടമയുമായ അജയ കൃഷ്ണനെ (28) മരിച്ച നിലയില്‍ കണ്ടെത്തി. ആസിഫ് അലി അഭിനയിക്കുന്ന ‘അവരുടെ രാവുകൾ’ എന്ന സിനിമയുടെ നിർമ്മാതാവായ അജയകൃഷണനെ കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

മെമ്മറീസ്’, ‘സീൻ ഒന്ന്, നമ്മുടെ വീട്’ തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അജയ കൃഷ്ണന്‍ വിദേശത്ത് മനുഷ്യവിഭവ മേഖലയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തിവരികയായിരുന്നു.

അവരുടെ രാവുകളുടെ ചിത്രീകരണത്തിനു ശേഷം അജയ് കൃഷ്ണൻ കടുത്ത സമ്മർദത്തിലായിരുന്നുവെന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ഇത് സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമല്ലെന്നും അവര്‍ വിശദീകരിച്ചു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.