കൊയിലാണ്ടി സീറ്റ്: സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് റോബര്‍ട്ട് വധേര; സുബ്രഹ്മണ്യനെതിരെ പ്രതിഷേധം രൂക്ഷം

ന്യൂഡല്‍ഹി: കൊയിലാണ്ടിയില്‍ നിലവിലെ കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാറിനെ മാറ്റി എന്‍ സുബ്രഹ്മണ്യത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ്...

കൊയിലാണ്ടി സീറ്റ്: സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് റോബര്‍ട്ട് വധേര; സുബ്രഹ്മണ്യനെതിരെ പ്രതിഷേധം രൂക്ഷം

robert-vadra

ന്യൂഡല്‍ഹി: കൊയിലാണ്ടിയില്‍ നിലവിലെ കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാറിനെ മാറ്റി എന്‍ സുബ്രഹ്മണ്യത്തെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര. റോബര്‍ട്ട് വധേരയുടെ ദുബായിലെ ബിസിനസ് പങ്കാളിയായ തമ്പിയുടെ അനുയായിയാണ് സുബ്രഹ്മണ്യന്‍. ഈ ബന്ധമുപയോഗിച്ചാണ് സുബ്രഹ്മണ്യന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടന്നു കൂടിയത്. ദുബായിലെ അജ്മാനിലെ പ്രമുഖ മദ്യമൊത്തക്കച്ചവടക്കാരനാണ് തമ്പി. ഈ കച്ചവടത്തില്‍ റോബര്‍ട്ട് വധേരയും പങ്കാളിയാണ്.


സുബ്രഹ്മണ്യത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിനെതിരെ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. മുന്‍ ഐ ഗ്രൂപ്പ്  നേതാവും ചെന്നിത്തലയുടെ വിശ്വസ്തനുമായിരുന്നു അനില്‍ കുമാര്‍. എന്നാല്‍ വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റതോടെ അനില്‍ കുമാര്‍ സുധീര പക്ഷത്തേക്ക് ചായുകയായിരുന്നു. ഇതോടെ അനില്‍ കുമാറിനെതിരെ ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ അനില്‍കുമാറിന് വേണ്ടി ശക്തമായി വാദിക്കാന്‍ സുധീരന്‍ തയ്യാറായില്ല. മാത്രമല്ല ഈ അവസരം അനില്‍കുമാറിനെതിരായി രമേശ് ചെന്നിത്തല ഉപയോഗിക്കുകയുമായിരുന്നു.

സുബ്രഹ്മണ്യത്തിനെതിരെ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യനെതിരെ മാര്‍ച്ച് നടത്തി. വിജയസാധ്യതയുള്ള അനില്‍കുമാറിനെ തഴഞ്ഞ് സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക നേതാക്കളെ മാത്രമേ കൊയിലാണ്ടിയില്‍ അംഗീകരിക്കുകയുള്ളൂവെന്നും സുബ്രഹ്മണ്യന്‍ സ്ഥാനാര്‍ത്ഥിയായാല്‍ കൂട്ടരാജിയുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.