ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പിണറായിക്കെതിരെ മത്സരിക്കില്ല

കോഴിക്കോട്: ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഏഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടകരയില്‍ കെകെ രമ...

ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പിണറായിക്കെതിരെ മത്സരിക്കില്ല

kk-rama

കോഴിക്കോട്: ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഏഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടകരയില്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാകും. കുന്നമംഗലത്ത് കെപി പ്രകാശനും ബാലുശ്ശേരിയില്‍ കെടി ശിവന്‍ മത്സരിക്കും.

അതേസമയം, പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയില്ല. താനൂരില്‍ എം രാമകൃഷ്ണന്‍ മാസ്റ്ററും പുതുക്കോട് സിജി വിജയനും മത്സരിക്കും. കടുത്തുരുത്തിയില്‍ രാജീവ് കൊടുങ്ങല്ലൂരും നേമത്ത് കെ ആര്‍ ഭാസ്‌കരനുമാണ് സ്ഥാനാര്‍ത്ഥികള്‍.

കോഴിക്കോട് സൗത്ത്, നാദാപുരം, നിലമ്പൂര്‍, ഒറ്റപ്പാലം, ഒല്ലൂര്‍, കൈപ്പമംഗലം കുന്നംകുളം എന്നീ മണ്ഡലങ്ങളിലേക്കാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.