റിമിയുടെ ചോദ്യവും പ്രിഥ്വിയുടെ മറുപടിയും

കാണികളെയും താരങ്ങളെയും ഒരേപോലെ രസിപ്പിക്കുന്ന നമ്പറുകളുമായി മലയാളത്തിലെ നമ്പര്‍ വണ്‍ അവതാരികയായി മാറിയിരിക്കുകയാണ് റിമി ടോമി.ഒരു അവാര്‍ഡ്‌ നിശയില്‍...

റിമിയുടെ ചോദ്യവും പ്രിഥ്വിയുടെ മറുപടിയും

rimi-prithviraj

കാണികളെയും താരങ്ങളെയും ഒരേപോലെ രസിപ്പിക്കുന്ന നമ്പറുകളുമായി മലയാളത്തിലെ നമ്പര്‍ വണ്‍ അവതാരികയായി മാറിയിരിക്കുകയാണ് റിമി ടോമി.

ഒരു അവാര്‍ഡ്‌ നിശയില്‍ ഇന്ത്യന്‍ സിനിമയിലെ കിംഗ്‌ ഖാനായ ഷാരൂഖ്‌ ഖാന്‍ എടുത്ത് ഉയര്‍ത്തിയ റിമി പിന്നീട് പ്രമുഖ ചാനളുകളുടെയെല്ലാം അവാര്‍ഡ്‌ നിശകളിലെ പ്രധാന താരമാണ്. അങ്ങനെ തന്‍റെ തനതായ തമാശകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ റിമി കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം ഫെയര്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിഥ്വിരാജിനോട് ഒരു ചോദ്യം ചോദിച്ചു.അമർ അക്ബർ അന്തോണിയിൽ പൃഥ്വി തന്നെ പാടിയ ഒരു പാട്ട് റിമി ആലപിച്ചു കൊണ്ടായിരുന്നു റിമിയുടെ ചോദ്യം.

റിമി:-"പ്രേമമെന്നാൽ എന്താണ് രാജു...?"
പൃഥ്വിരാജ്:-"അത് കരളിനുള്ളിലെ സുപ്രിയയാണു റിമി"...

പൃഥ്വിയുടെ മറുപടി കേട്ട് കാണികള്‍ക്കിടയിലും സദസ്സിലും പൊട്ടിച്ചിരിയും ഹർഷാരവും മുഴങ്ങി

Story by