റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചു

ഡല്‍ഹി: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു.രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന...

റിസര്‍വ് ബാങ്ക് വായ്പാ  നിരക്ക് കുറച്ചു

RBI

ഡല്‍ഹി: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു.

രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റീപോ. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. 6.50 ശതമാനമായിരിക്കും പുതിയ റീപോ നിരക്ക്. പുതിയ പ്രഖ്യാപനത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് റീപോ നിരക്ക് എത്തി. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും നാണ്യപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതുമാണു റീപോ നിരക്ക് കുറവു വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

പുതിയ വായ്പാ നയം പുറത്തുവന്നതിനു ശേഷം ഓഹരി വിപണികളില്‍ ഇടിവാണു കാണിക്കുന്നത്. സെന്‍സെക്സ് 148 പോയിന്റ് ഇടിഞ്ഞു. നിഫ്ടി 54.06 പോയിന്റും ഇടിഞ്ഞു. ബാങ്കിങ് ഓഹരികളിലാണ് നഷ്ടം കാണിക്കുന്നത്.

കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പ്രതിദിന മിനിമം കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) 95 ശതമാനത്തില്‍നിന്നു 90 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

Read More >>