ദുബായിൽ ഓഫീസ് വാടക മുംബൈയേക്കാൾ കുറവ്

ദുബായ് നഗര ഹൃദയത്തിലെ  അംബരചുംബിയായ കെട്ടിടത്തിൽ ഒരു പ്രീമിയം ഓഫീസിന്റെ വാടക, ലോകത്തിലെ മറ്റ് വൻ  നഗരങ്ങളെക്കാൾ വളരെ കുറവാണെന്ന് കാണിക്കുന്ന വിവരങ്ങൾ...

ദുബായിൽ ഓഫീസ് വാടക മുംബൈയേക്കാൾ കുറവ്

dubai


ദുബായ് നഗര ഹൃദയത്തിലെ  അംബരചുംബിയായ കെട്ടിടത്തിൽ ഒരു പ്രീമിയം ഓഫീസിന്റെ വാടക, ലോകത്തിലെ മറ്റ് വൻ  നഗരങ്ങളെക്കാൾ വളരെ കുറവാണെന്ന് കാണിക്കുന്ന വിവരങ്ങൾ പുറത്ത്.


ലോകത്തിലെ 30 നിലകളിൽ അധികമുള്ള  കെട്ടിടങ്ങളിലെ വാടക നിരക്ക് സംബന്ധിച്ച് ആഗോള റിയൽ എസ്റ്റേറ്റ്‌ കൺസൾട്ടന്റ് ആയ   നൈറ്റ് ഫ്രാങ്ക് പുറത്ത് വിട്ട പട്ടികയിലാണ് ദുബായ് മുംബൈ ക്കും താഴെ പതിനെട്ടാം സ്ഥാനത്ത് വന്നത്. ഹോങ്കൊങ്ങ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്,ന്യൂ യോർക്കും ടോക്യോ യുമാണ്‌ തൊട്ടു പിന്നിൽ. ഈ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ് മുംബൈ. മാഡ്രിഡും തായ്പെയും സിയോളും മാത്രമാണ് ദുബായ്ക്ക് പിന്നിൽ ഉള്ളത്.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫ അടക്കം അംബരചുംബികളുടെ നഗരമാണ് ദുബായ്. ഒന്നാം സ്ഥാനത്തുള്ള ഹോങ്കോങ്ങിൽ ശരാശരി വാർഷിക വാടക 263.25 ഡോളർ ആയിരിക്കെ ദുബായിൽ ഇത് 43.50 ഡോളർ മാത്രമാണ്.


ദുബായിൽ 6 മാസത്തിനിടക്ക് ഇതിൽ വ്യത്യാസം വരാറില്ല, എന്നാൽ ഹോങ്കോങ്ങിൽ ഈ കാലയളവിൽ ഉള്ള വളർച്ച 3.03 ശതമാനമാണു.