മെഡിറ്ററേനിയന്‍ കടലില്‍ യൂറാപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി 400ല്‍ അധികംപേര്‍ മരിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ യൂറാപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി 400ല്‍ അധികംപേര്‍ മരിച്ചു. അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന നാല...

മെഡിറ്ററേനിയന്‍ കടലില്‍ യൂറാപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി 400ല്‍ അധികംപേര്‍ മരിച്ചു

Refugee

മെഡിറ്ററേനിയന്‍ കടലില്‍ യൂറാപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി 400ല്‍ അധികംപേര്‍ മരിച്ചു. അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന നാലു ബോട്ടുകള്‍ മുങ്ങിയാണ് അപകടം സംഭവിച്ചത്. ഒരു ബോട്ട് മുങ്ങിക്കൊണ്്ടിരിക്കുന്നതായും എന്നാല്‍ എത്ര പേരാണ് അപകടത്തില്‍പ്പെട്ടത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബോട്ട് പുറപ്പെട്ടത് ഈജിപ്തില്‍നിന്നുമാണ്. പ്രധാനമായും സൊമാലിയയില്‍നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെ ഇവര്‍ ഇറ്റലി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

അഭയാര്‍ഥി ദുരന്തമെന്ന് അപകടത്തെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല വിശേഷിപ്പിച്ചു. അപകടത്തിപ്പെട്ട ആറു പേരുടെ മൃതദേഹം കണെ്്ടടുത്തതായും രക്ഷപ്പെടുത്തിയവരെ ഗ്രീസിലേക്കു കൊണ്്ടുപോയതായും റിപ്പോര്‍ട്ടുകളുണ്്ട്. അതേസമയം, ലിബിയന്‍ തീരത്ത് മുങ്ങിയ ബോട്ടില്‍നിന്ന് 108 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More >>