അഴിക്കോടും കണ്ണൂരും വിമതര്‍ പത്രിക നല്‍കി

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതരുടെ നേത്യത്വത്തിലുള്ള ഐക്യജനാധിപത്യസംരക്ഷണ സമിതി സ്ഥാനാര്‍ത്ഥികള്‍ കണ്ണൂരിലും അഴിക്കോടും പത്രിക സമര്‍പ്പിച്ചു.അഴിക്കോട്...

അഴിക്കോടും കണ്ണൂരും വിമതര്‍ പത്രിക നല്‍കി

nominationpaper
കണ്ണൂര്‍: കോണ്‍ഗ്രസ് വിമതരുടെ നേത്യത്വത്തിലുള്ള ഐക്യജനാധിപത്യസംരക്ഷണ സമിതി സ്ഥാനാര്‍ത്ഥികള്‍ കണ്ണൂരിലും അഴിക്കോടും പത്രിക സമര്‍പ്പിച്ചു.

അഴിക്കോട് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷും കണ്ണൂരില്‍ മുന്‍ മുസ്ലീംലീഗ് നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ എന്‍ പി സത്താറുമാണ് പത്രികകള്‍ സമര്‍പ്പിച്ചത്. മന്ത്രി കെ സി ജോസഫ് മത്സരിക്കുന്ന ഇരിക്കൂറില്‍ മുന്‍ കോണ്‍ഗ്രസ് സേവാദള്‍ നേതാവും സോണിയാഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ സേവാദള്‍ സെക്യൂരിറ്റി വോളണ്ടിയറുമായിരുന്ന ഉളിക്കല്‍ മുണ്ടാനൂര്‍ സ്വദേശി രാജീവ് ജോസഫ് സ്വതന്ത്രനായി പത്രിക നല്‍കി.

പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശത്തിനായി രാജീവ് ജോസഫ് നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.

Read More >>