ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ വിമത സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ വിമത സ്ഥാനാര്‍ത്ഥി. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം  പ്രസിഡന്റ് അഡ്വ: ബിനോയ് തോമസാണ് മത്സരിക്കുന്നത്....

ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ വിമത സ്ഥാനാര്‍ത്ഥി

kc-joseph

കണ്ണൂര്‍: ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ വിമത സ്ഥാനാര്‍ത്ഥി. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം  പ്രസിഡന്റ് അഡ്വ: ബിനോയ് തോമസാണ് മത്സരിക്കുന്നത്. കരുവഞ്ചാല്‍ സ്വദേശിയായ ബിനോയ് കോണ്‍ഗ്രസ് ആലക്കോട് ബ്ലോക്ക് ജന സെക്രട്ടറിയും ജനശ്രീ മിഷന്‍ ചെയര്‍മാനുമായിരുന്നു.

കെ സി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേത്യത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോസഫിന് തന്നെ നറുക്കു വീഴുകയായിരുന്നു. വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിക്കു പിന്നിലുണ്ടെന്നത് യു ഡി എഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.

കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് കെ ആര്‍ അബ്ദുള്‍ഖാദര്‍, ജയിംസ് കുറ്റിയാനി മഠത്തില്‍, എംഎ തോമസ്, സിജു ജോസഫ് എന്നിവരാണ് പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.