വിവാഹ ചടങ്ങുകള്‍ക്ക് ഇടയില്‍ വെടിപൊട്ടി; ജഡേജയുടെ വിവാഹം വിവാദത്തില്‍

രാജ്‌കോട്ട്‌: കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം രവിന്ദ്ര ജഡേജയുടെ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിന്റെ ഇടയില്‍ അദ്ദേഹത്തിന്‍റെ...

വിവാഹ ചടങ്ങുകള്‍ക്ക് ഇടയില്‍ വെടിപൊട്ടി; ജഡേജയുടെ വിവാഹം വിവാദത്തില്‍

Jadeja-firing-

രാജ്‌കോട്ട്‌: കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം രവിന്ദ്ര ജഡേജയുടെ വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിന്റെ ഇടയില്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കളില്‍ ആരോ ആകാശത്തേക്ക് വെടി വച്ചത് വിവാദമായി.

റീവ സോളങ്കിയുമായി നടന്ന വിവാഹത്തിനിടെ ജഡേജയെ മണ്ഡപത്തിലേക്ക് ആനയിക്കുന്നതിന്റെ ഇടയിലാണ് താരത്തിന്റെ ബന്ധുക്കളിലൊരാള്‍ ആകാശത്തേക്കു നിരവധി തവണ വെടിവച്ചത്. ജഡേജയുടെ തൊട്ടരുകില്‍നിന്നായിരുന്നു ആഘോഷ പ്രകടനം.


വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ നിയമലംഘനത്തിനു കേസെടുത്തു. ലൈസെന്‍സ്‌ ഉള്ളതാണെങ്കിലും സ്വയ രക്ഷയ്‌ക്കല്ലാതെ തോക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം. പൊതുസ്‌ഥലത്ത്‌ തോക്ക്‌ ഉപയോഗിച്ചാല്‍ മൂന്നു കൊല്ലം വരെ തടവ്‌ ശിക്ഷ ലഭിക്കാം. ശനിയാഴ്‌ച നടന്ന ചടങ്ങിനിടെ രവീന്ദ്ര ജഡേജ വാള്‍ ചുഴറ്റുന്ന ദൃശ്യം വൈറലായിരുന്നു.

വൈകി നടന്ന സത്‌കാരത്തില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി, സുരേഷ്‌ റെയ്‌ന, ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍, വെസ്‌റ്റിന്‍ഡീസ്‌ താരം ഡെ്വയ്‌ന്‍ ബ്രാവോ, ജഡേജയുടെ ഗുജറാത്ത്‌ ലയണ്‍സ്‌ അംഗങ്ങളും പങ്കെടുത്തു .

Read More >>