രഞ്ജിത്തിന്റെ 'ലീല' ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു

രഞ്ജിത്ത് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം   'ലീല'  ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ബിജു മേനോനും പാര്‍വതി നമ്പ്യാരും നായികാനായകന്മാരാകുന്ന...

രഞ്ജിത്തിന്റെ

leela

രഞ്ജിത്ത് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം   'ലീല'  ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു. ബിജു മേനോനും പാര്‍വതി നമ്പ്യാരും നായികാനായകന്മാരാകുന്ന ചിത്രം ഏപ്രില്‍ 22നാണ് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നത്.

ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുള്ള തീരുമാനമായത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ഫിലിം ചേമ്പറുമായുള്ള തര്‍ക്കം നിയമപരമായ നടപടികളിലേക്കു വഴിമാറിയിരുന്നു.  ഒടുവില്‍ ചിത്രത്തിന് എത്രയും പെട്ടെന്ന് പബ്ളിസിറ്റി ക്ലീയറന്‍സ് നല്‍കണമെന്ന് ഹൈ ക്കോടതി  ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടു. കൂടാതെ സിനിമാ സെന്‍സര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകളും വിട്ടുനല്‍കാന്‍ ഫിലിം ചേംബറിനോട് കോടതി ആവശ്യപ്പെട്ടതിന് ശേഷമാണ് ചിത്രം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നത്.


ഉണ്ണി.ആര്‍ തിരക്കഥ രചിക്കുന്ന  സിനിമ നിര്‍മ്മിക്കുന്നത് സംവിധായകനായ രഞ്ജിത്ത് തന്നെയാണ്. ജഗദീഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

reeax.in എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രം റിലീസ് ചെയ്യുക. 500 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഉടന്‍ തന്നെ ബുക്ക് ചെയ്‌താല്‍ 450 രൂപ നല്‍കിയാല്‍ മതി. കൂടാതെ ചിത്രം ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യവും ഒരുക്കുന്നതായിരിക്കും എന്ന് സംവിധായകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.