അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ക്കായി പരിശോധന നടത്തും: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ക്കായി പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി കരിമരുന്ന് സൂക്ഷിക്കുന്ന...

അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ക്കായി പരിശോധന നടത്തും: ആഭ്യന്തര മന്ത്രി

Ramesh-Chennithala-Home-Minister-Kerala

തിരുവനന്തപുരം: അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ക്കായി പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി കരിമരുന്ന് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും തെറ്റാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃത പടക്കനിര്‍മാണം അനുവദിക്കില്ല. വിഷു ആയതിനാല്‍ സംസ്ഥാനത്ത് പലയിടത്തും പടക്കങ്ങളുടെയും കരിമരുന്നുകളും അനധികൃതമായി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്. ഉത്സവങ്ങള്‍ക്ക് കരിമരുന്ന് ഉപയോഗിക്കുന്നതിനെ ശക്തതമായി നേരിടും. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി എല്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും ചെന്നിത്തല പറഞ്ഞു.


വെടിക്കെട്ട് അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും അധികൃതര്‍ ഈടാക്കിയ പണം സര്‍ക്കാര്‍ തിരിച്ചുനല്‍കും. ഉത്സവങ്ങളിലെ കരിമരുന്ന് പ്രയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. മറ്റു രാജ്യങ്ങളില്‍ ശബ്ദമില്ലാത്ത വര്‍ണപൊലിയമുള്ള രീതിയിലാണ് കരിമരുന്ന് പ്രയോഗങ്ങള്‍ നടക്കുന്നത്. ഇത്തരം സാധ്യതകള്‍ പരിശോധിക്കും. 14ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കരിമരുന്ന് നിരോധനമടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

അപകടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Read More >>