വെടിക്കെട്ട് അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തും: ചെന്നിത്തല

കൊല്ലം: പരവൂര്‍ കമ്പക്കെട്ട് അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ചവരുടേയും കുടുംബാംഗങ്ങളുടേയും ബന്ധുക...

വെടിക്കെട്ട് അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തും: ചെന്നിത്തല

Ramesh-Chennithala-Home-Minister-Kerala

കൊല്ലം: പരവൂര്‍ കമ്പക്കെട്ട് അപകടത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ചവരുടേയും കുടുംബാംഗങ്ങളുടേയും ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

പ്രഥമ പരിഗണന ദുരന്തനിവാരണത്തിനാണെന്നും അന്വേഷണ നടപടികളെ കുറിച്ച് വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം, അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി വാങ്ങാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കാന്‍ ഡിജിപി ടിപി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനാണ് മുന്‍ഗണനയെന്ന് സെന്‍കുമാര്‍ അറിയിച്ചു.

Read More >>