അനുരാഗ് കശ്യപിന്‍റെ 'രമണ്‍ രാഘവ് 2.0'; ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത്

അറുപതുകളുടെ പകുതിയില്‍ മുംബൈ നഗരത്തെ  വിറപ്പിച്ച  രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ത്ഥ ജീവിത  കഥ സിനിമയാക്കുകയാണ്  ബോളിവുഡ് സംവിധായകന്‍...

അനുരാഗ് കശ്യപിന്‍റെ

sgsgs

അറുപതുകളുടെ പകുതിയില്‍ മുംബൈ നഗരത്തെ  വിറപ്പിച്ച  രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ത്ഥ ജീവിത  കഥ സിനിമയാക്കുകയാണ്  ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചിത്രത്തിന്‍റെ പേര് 'രമണ്‍ രാഘവ് 2.0'.

നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോള്‍ ആയ രമണ്‍ രാഘവിനെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തി. പുതുമ നിറഞ്ഞ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ അഭിനേതാക്കളുടെയൊന്നും മുഖമില്ലാതെ രണ്ട് നഗര ചിത്രീകരണങ്ങളാണ് പോസ്റ്ററിലുണ്ടായത്. പിന്നീട്  ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയുടെ ചിത്രവും വന്നു.

ചിത്രത്തിലെ മറ്റൊരു  പ്രധാന കഥാപാത്രമായ പൊലീസുകാരന്‍റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്‍റ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Read More >>