രജനികാന്ത് ആരാധകരെ 'മണ്ടന്മാര്‍' എന്ന് വിശേഷിപ്പിച്ച് റാം ഗോപാല്‍ വര്‍മ്മ

രജനികാന്ത് ആരാധകരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുമായി സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ. മണ്ടന്‍മാരെന്നാണ് രജനി ആരാധകരെ വര്‍മ്മ...

രജനികാന്ത് ആരാധകരെ

rajni

രജനികാന്ത് ആരാധകരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളുമായി സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ. മണ്ടന്‍മാരെന്നാണ് രജനി ആരാധകരെ വര്‍മ്മ വിശേഷിപ്പിച്ചത്‌. തന്റെ ഒരു ട്വീറ്റിനോടുള്ള രജനിയുടെ ആരാധകരുടെ പ്രതികരണമാണ് റാം ഗോപാൽ വർമ്മയെ ചൊടിപ്പിച്ചത്.

രജനികാന്തിന്‍റെ പുതിയ ചിത്രം '2.ഓ' യിലെ നായിക എമി ജാക്ക്സണ്‍ കഴിഞ്ഞ ദിവസം രജനിയുമായി നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ചിത്രത്തെയും രജനികന്തിനെയും കുറിച്ചു വര്‍മ്മ നടത്തിയ ചില പരമാര്‍ശങ്ങള്‍ ആരാധകര്‍ക്ക് രസിച്ചില്ല.


താരപദവിക്ക് ലുക്ക്‌സ് നിര്‍ണായകമല്ലെന്ന് തെളിയിച്ച വലിയ താരം, സിക്‌സ് പാക്കില്ലാത്ത, ഉയരമില്ലാത്ത രണ്ട് ഡാന്‍സ് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്‍, ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ സാധിക്കില്ല-ഇദ്ദേഹം ഇതിനായി എന്താണ് ദൈവത്തിന് നല്‍കിയത്, പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് നിശ്ചയിക്കാൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനിസാര്‍, രജനി പ്രതിഭാസം എന്താണെന്ന്  വിശദീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മന:ശാസ്ത്രജ്ഞര്‍ക്ക് പോലും സാധിക്കില്ല. തുടങ്ങിയ പരാമര്‍ശങ്ങളാണ് റാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ നടത്തിയത്.

ഇതിനെതിരെ രജനി ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തെ കരിവാരി തേക്കുകയും ചെയ്തു. ഇതിനു മറുപടിയായി ആണ് രജനികാന്തിനെ താന്‍ പ്രശംസിക്കുക ആയിരുന്നു എന്നുപോലും തിരിച്ചറിയാനാവാത്ത മണ്ടന്മാരാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്ന് വര്‍മ്മ പരാമര്‍ശിച്ചത്. കൂടാതെ രജനികാന്ത് സ്വയം പരിഹസിക്കുന്ന ഒരു വീഡിയോയും വര്‍മ്മ ഷെയര്‍ ചെയ്തു.