കമലഹാസന്റെ അവസ്ഥ വരാതെ ശ്രദ്ധിക്കണമെന്ന് ഷാരൂഖ്‌ ഖാനോട് രാം ഗോപാല്‍ വര്‍മ്മ

കമലഹാസനെക്കുറിച്ച് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ബോളിവുഡ് താരം ഷാരുഖ് ഖാന് ഉപദേശമെന്ന മട്ടില്‍  തന്റെ ട്വിറ്റെര്‍...

കമലഹാസന്റെ അവസ്ഥ വരാതെ  ശ്രദ്ധിക്കണമെന്ന് ഷാരൂഖ്‌ ഖാനോട് രാം ഗോപാല്‍ വര്‍മ്മ

sfsgdseg

കമലഹാസനെക്കുറിച്ച് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ബോളിവുഡ് താരം ഷാരുഖ് ഖാന് ഉപദേശമെന്ന മട്ടില്‍  തന്റെ ട്വിറ്റെര്‍ പേജിലൂടെ വര്‍മ്മ നല്‍കിയ ചില പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

ഷാരുഖ് ഒരു സൂപ്പര്‍താരത്തിന്റെ ആരാധകനായി വേഷമിട്ട 'ഫാന്‍'ഇപ്പോള്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആനന്ദ്‌.എല്‍.റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് ഷാരൂഖ്‌ പ്രത്യക്ഷപ്പെടുന്നത്.


ഇങ്ങനെ പോയാൽ, ഷാരൂഖ് ഖാന് കമൽഹാസന്റെ ഗതിയാകുമെന്നാണ്   രാം ഗോപാൽ വർമ പറഞ്ഞത്.  മെഗാസ്റ്റാർ ഷാരൂഖ് ഇപ്പോൾ ആരാധകനായും കുള്ളനായുമൊക്കെ അഭിനയിക്കുകയാണ്. ഇത്തരം വലിയ മണ്ടത്തരങ്ങൾ കാരണമാണ് കമല്‍ഹാസന് സൂപ്പർതാര പദവി നഷ്ടപ്പെടാൻ കാരണമായതെന്ന് രാം ഗോപാൽ വർമ പറഞ്ഞു.

കമല്‍ഹാസനും ഒരിക്കല്‍ രജനീകാന്തിനെ പോലെ സൂപ്പര്‍താരപദവിയുണ്ടായിരുന്നു. എന്നാല്‍ കുള്ളനും തടിയനും പൊക്കക്കാരനുമൊക്കെയായി അഭിനയിച്ച് പരീക്ഷണം നടത്തി സൂപ്പര്‍താര പദവി കമല്‍ഹാസന്‍ നഷ്‍ടപ്പെടുത്തി. ഉപദേശകരുടെ തെറ്റായ വാക്കുകള്‍ ഷാരൂഖ് മുഖവിലയ്ക്ക് എടുക്കരുത്. അങ്ങനെ ചെയ്യുന്നത് തുടര്‍ന്നാല്‍ കമല്‍ഹാസന്‍ സംഭവിച്ചതുപോലെയാകും ഷാരൂഖിനും ഉണ്ടാകുക- രാം ഗോപാല്‍ വര്‍മ്മ വിശദീകരിച്ചു.

കുറച്ചുനാളുകള്‍ക്ക് മുന്പ് സൂപ്പര്‍ താരം രജനികാന്തിനെപ്പറ്റി വര്‍മ്മ പറഞ്ഞ ചില കാര്യങ്ങളും തമിഴ് നാട്ടില്‍ വിവാദത്തിനു വഴിതുറന്നിരുന്നു.

Story by
Read More >>