അഹമ്മദിന്റെ അവസരോചിത ഇടപെടല്‍ രക്ഷപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട മാവേലി എക്‌സ്പ്രസിലെ യാത്രക്കാരെ

കുട്ടികളെ മദ്രസയിലാക്കാന്‍ പോകുന്നതിനിടയിലാണ് അഹമ്മദ് റെയില്‍പാളത്തിലെ ആ വിള്ളല്‍കണ്ടത്. ദിവസേന അനവധി ട്രെയിനുകള്‍ കടന്നുപോകുന്ന ആ പാളത്തിലെ വിള്ളല്‍...

അഹമ്മദിന്റെ അവസരോചിത ഇടപെടല്‍ രക്ഷപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട മാവേലി എക്‌സ്പ്രസിലെ യാത്രക്കാരെ

d410e7df-6c01-429d-b5eb-54c9190f2454

കുട്ടികളെ മദ്രസയിലാക്കാന്‍ പോകുന്നതിനിടയിലാണ് അഹമ്മദ് റെയില്‍പാളത്തിലെ ആ വിള്ളല്‍കണ്ടത്. ദിവസേന അനവധി ട്രെയിനുകള്‍ കടന്നുപോകുന്ന ആ പാളത്തിലെ വിള്ളല്‍ കണ്ട് ചിന്തിച്ചുനില്‍ക്കാനുള്ള സമയം അഹമ്മദിനില്ലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ചുവന്ന നിറമുള്ള വസ്ത്രങ്ങള്‍ വായുവിലുയര്‍ത്തി പാളത്തിലൂടെ മുന്നോട്ടോടിയ അഹമ്മദ് അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചത് കുറേയേറെ മനുഷ്യജീവനുകളെ.

ചൊവ്വാഴ്ച രാവിലെ സി.പി.സി.ആര്‍.ഐയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ അഹമ്മദ് രണ്ട് മക്കളുമായി കാസര്‍ഗോഡ് ചൗക്കി കടപ്പുറത്തെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. ആ സമയം തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കുള്ള മാവേലി എക്‌സ്പ്രസ് എത്താനുള്ള സമയവും ആഗതമായിരുന്നു. ചിന്തിച്ചു നില്‍ക്കാതെ അഹമ്മദ് തൊട്ടടുത്തുള്ള വീട്ടിലെത്തി ഒരു ചുവന്ന തുണി തരപ്പെടുത്തി അതുയര്‍ത്തിക്കാട്ടി ട്രാക്കിലൂടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓടി.


അപ്പോഴേക്കും മാവേലി എക്‌സ്പ്രസ് ചൂളം വിളിച്ച് എതിരെ വരുന്നുണ്ായിരുന്നു. തന്റെ കൈയിലിരുന്ന തുണി ഉയര്‍ത്തിക്കാട്ടി അഹമ്മദ് വണ്ടി നിര്‍ത്താന്‍ വിളിച്ചുകൂവി. അഹമ്മദിന്റെ പ്രവര്‍ത്തി ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് വണ്ടി നിര്‍ത്തി കാര്യം അന്വേഷിക്കുകയും ട്രാക്കില്‍ വിള്ളല്‍ കണ്ട കാര്യം അഹമ്മദ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീതാബഗനെ വിളിച്ച് വിവരമറിയിച്ചു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് സീനിയര്‍ എന്‍ജിനീയര്‍ വി.കെ. പാത്തൂരിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരത്തെി വിള്ളല്‍ കണ്ടുപിടിക്കുകയും അത് അടയ്ക്കുകയും ചെയ്തു. അതിനുശേഷമാണ് മാവേലി എക്‌സ്പ്രസിന് കടന്നു പോകാന്‍ സാഹചര്യമൊരുക്കിയത്.
അവസരോചിതമായി ഇടപെട്ട അഹമ്മദിനെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

ആദരസൂചകമായി ലോക്കോ പൈലറ്റ് അഹമ്മദിശന ട്രെയിനില്‍ കയറ്റി വീടിനടുത്തുള്ള ട്രാക്കില്‍ ഇറക്കികൊടുക്കുകയും ചെയ്തു.

Read More >>