സിപിഐ(എം) വേദിയില്‍ രാഹുല്‍ ഗാന്ധി

പശ്ചിമ ബംഗാള്‍: ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്-സിപിഐ(എം) പാര്‍ട്ടികള്‍ നേരിടുന്നത് ഒറ്റക്കെട്ടായിയാണ്. മമത ബാനര്‍ജി നയിക്കുന്ന...

സിപിഐ(എം) വേദിയില്‍ രാഹുല്‍ ഗാന്ധി

rahul gandhi

പശ്ചിമ ബംഗാള്‍: ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്-സിപിഐ(എം) പാര്‍ട്ടികള്‍ നേരിടുന്നത് ഒറ്റക്കെട്ടായിയാണ്. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യുക എന്നാ ഒറ്റ ലക്ഷ്യത്തിനായി കൈ കോര്‍ത്ത്‌ പിടിച്ചു ഇരു പാര്‍ട്ടികളും ബംഗാളില്‍ ഒരു അങ്കത്തിന് കച്ച കെട്ടുന്നു.

ഇതിന്റെ ഭാഗമായിയാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യമുണ്ടെന്നും മുന്നണി അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു. മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ എംപിയുമായ സിപിഐ(എം) നേതാവ് ബങ്‌സാ ഗോപാല്‍ ചൗധരി  വേദിയില്‍ രാഹുലിനൊപ്പം പങ്കെടുത്തു.


മമതാ ബാനര്‍ജി ഏകാധിപത്യം നടപ്പിലാക്കുകയാണെന്ന്എന്നും അഞ്ചു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പിന്തുണ നല്‍കിയ വ്യക്തിയാണ് മമതയെന്നും എന്നാല്‍ അധികാരം കയ്യില്‍ വന്നപ്പോള്‍ അവര്‍ ഏകാധിപതിയായി മാറിയെന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിന്റെ പ്രചാരണ റാലിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും വന്‍തോതില്‍ പങ്കെടുത്തു. പ്രവര്‍ത്തകരുടെ പങ്കാളിത്തത്തില്‍ സന്തുഷ്ടനാണെന്ന് എന്നാണ് രാഹുല്‍ പ്രതികരിച്ചത്.