രാഹുല്‍ ദ്രാവിഡ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പരിശീലകനായേക്കും

മുംബൈ: മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായേക്കും. ടീം ഡയറക്‌ടര്‍ രവി ശാസ്‌ത്രിയുടെ കാലാവധി...

രാഹുല്‍ ദ്രാവിഡ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പരിശീലകനായേക്കും

rahul-dravid-

മുംബൈ: മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായേക്കും. ടീം ഡയറക്‌ടര്‍ രവി ശാസ്‌ത്രിയുടെ കാലാവധി കഴിഞ്ഞതോടെയാണ്‌വീണ്ടും കോച്ചിനെ അന്വേഷിച്ചു ബിസിസിഐ രംഗത്ത് ഇറങ്ങുന്നത്.

ബോര്‍ഡ്‌ നിയോഗിച്ച മൂന്നംഗ സമിതിക്കാണ്‌ കോച്ചിനെ കണ്ടെത്താനുള്ള ചുമതല. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, വി.വി.എസ്‌. ലക്ഷ്‌മണ്‍ എന്നിവരടങ്ങുന്ന സമിതി ദ്രാവിഡിനോടു ചുമതലയേല്‍ക്കാന്‍ കഴിയുമോന്ന്‌ ആരാഞ്ഞിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് ദ്രാവിഡ്പറഞ്ഞതായിയാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചാണ്‌ ദ്രാവിഡ്‌.

മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക്‌ ഹസി ഉള്‍പ്പടെയുള്ളവരെ കോച്ചായി പരിഗണിച്ച ശേഷമാണ്‌ സമിതി ദ്രാവിഡിന്റെ അഭിപ്രായം ആരാഞ്ഞത്‌. അതേസമയം അസിസ്‌റ്റന്റ്‌ കോച്ച്‌ സഞ്‌ജയ്‌ ബംഗാര്‍, ബൗളിംഗ്‌ കോച്ച്‌ ഭരത്‌ അരുണ്‍, ഫീല്‍ഡിംഗ്‌ കോച്ച്‌ ആര്‍. ശ്രീധര്‍ എന്നിവരുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Read More >>