കണ്ണൂരിലെ വിമതന്‍ പി.കെ. രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കണ്ണൂരിലും ഇരിക്കുറിലും കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നം രൂക്ഷം. കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച പി.കെ രാഗേഷിനെയും ഇരിക്കൂറില്‍ കെ.സ...

കണ്ണൂരിലെ വിമതന്‍ പി.കെ. രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

PK-RAGESH

കണ്ണൂരിലും ഇരിക്കുറിലും കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നം രൂക്ഷം. കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച പി.കെ രാഗേഷിനെയും ഇരിക്കൂറില്‍ കെ.സി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഇരിക്കൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ആര്‍. അബ്ദുള്‍ ഖാദറിനേയും കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. രാഗേഷിനെ പിന്തുണച്ച കായക്കൂല്‍ രാഹുല്‍, പ്രദീപ് കുമാര്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ആറുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പി.കെ രാഗേഷ് വിമതനായി മത്സരിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയെങ്കിലും ഇടക്കാലത്ത് തിരിച്ചെടുത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വിമതനായി മത്സരിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രാഗേഷ് ചര്‍ച്ച നടത്തിയിരുന്നു.

രാഗേഷ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും തള്ളുകയും തുടര്‍ന്നാണ് പി.കെ രാഗേഷടക്കം നാലുപേരെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Read More >>