രാധിക ആപ്തെയുടെ 'ഫോബിയ' ; ട്രെയിലര്‍ പുറത്തിറങ്ങി

രാധിക ആപ്തെ നായികയാകുന്ന ബോളിവുഡ് ചിത്രം 'ഫോബിയ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണി ലിയോണി കേന്ദ്ര കഥാപാത്രമായി എത്തിയ 'രാഗിണി എംഎംഎസ് 2 ' എന്ന...

രാധിക ആപ്തെയുടെ

jtj

രാധിക ആപ്തെ നായികയാകുന്ന ബോളിവുഡ് ചിത്രം 'ഫോബിയ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണി ലിയോണി കേന്ദ്ര കഥാപാത്രമായി എത്തിയ 'രാഗിണി എംഎംഎസ് 2 ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ പവന്‍ ക്രിപലാനിയാണ് ഫോബിയയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പേടിപെടുത്തുന്ന ട്രെയിലര്‍ വൈറല്‍ ആയി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിനു പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പൊതുസ്ഥലങ്ങളെയും തുറന്ന പ്രദേശങ്ങളെയും ഭയന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന  'അഗറോഫോബിയ' എന്ന അസുഖത്തിന് അടിമയായ പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്‌. ഇറോസ് ഇന്റര്‍നാഷണലും നെക്സ്റ്റ് ജെന്‍ ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം മെയ്‌ 27-ന് തീയറ്ററുകളില്‍ എത്തും.