പരവൂര്‍ ദുരന്തം: 25 പേര്‍ക്കെതിരെ കേസ്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെ കേസ്. ഉത്സവക്കമ്മിറ്റി പ്രസിഡന്റും...

പരവൂര്‍ ദുരന്തം: 25 പേര്‍ക്കെതിരെ കേസ്

kollam

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെ കേസ്. ഉത്സവക്കമ്മിറ്റി പ്രസിഡന്റും കരാറുകാരുമടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കമ്മിറ്റി പ്രസിഡന്റ് ജയലാല്‍ കരാറുകാരായ വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവര്‍ക്കുപുറമേ, 15 ക്ഷേത്ര ഭാരവാഹികള്‍ക്കെതിരയേുമാണ് കേസ്. കമ്പക്കെട്ടിന് നേതൃത്വം നല്‍കിയ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.


അതേസമയം, അപകടവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. എഡിജിപി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. രണ്ട് അന്വേഷണങ്ങളാണ് ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍ തലവന്‍. ഇതുകൂടാതെ ദുരന്തം അന്വേഷിക്കാനുള്ള കേന്ദ്ര സംഘം ഇന്ന് കൊല്ലത്ത് എത്തും.

ജില്ലാ ഭരണകൂടത്തിന്റേയും പോലീസിന്റെയും അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടന്നതെന്ന് വ്യക്തമായിരുന്നു. വലിയ അപകടമുണ്ടാകുന്നതിന് മുമ്പ് ചെറിയ അപകടമുണ്ടായതായും തെളിഞ്ഞിട്ടുണ്ട്. കരാറുകാരന്‍ ഉമേഷിന് വലിയ അപകത്തിന് മുമ്പേ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.

Read More >>