പരവൂരില്‍ നടന്നത് കടുത്ത നിയമലംഘനം

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റേതാണ്...

പരവൂരില്‍ നടന്നത് കടുത്ത നിയമലംഘനം

paravoor

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റേതാണ് റിപ്പോര്‍ട്ട് .

വെടിക്കെട്ടിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് വന്‍തോതില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിശ്ചിത ദൂരപരിധി പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

വെടിക്കെട്ട് നടത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ബാരലുകള്‍ ചെരിഞ്ഞാണ് അപകടമുണ്ടായത്. ബാരലുകള്‍ പകുതിയോളം  മണ്ണില്‍ ആഴ്ത്തിവേണം സ്ഥാപിക്കാന്‍. ബാരലുകള്‍ കൃത്യമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ലെന്നും ചീഫ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രത്തിന് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ടിലാണ് കണ്ടെത്തില്‍.  ബാരലുകള്‍ പകുതിയോളം  മണ്ണില്‍ ആഴ്ത്തിവേണം സ്ഥാപിക്കാന്‍.

Read More >>