പുറ്റിങ്ങല്‍ ദേവിക്ഷേത്രം;നടന്നത് പുറ്റിങ്ങലിന്റെ ചരിത്രത്തിലെ ആദ്യത്തെ അപകടമല്ല

തിരുവനന്തപുരം: ഈ കഴിഞ്ഞ ഏപ്രില്‍ 10ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ ഉണ്ടായത് ഇവിടെ സംഭവിച്ച ആദ്യത്തെ അപകടമല്ല.109 പേരുടെ മരണത്തിന്...

പുറ്റിങ്ങല്‍ ദേവിക്ഷേത്രം;നടന്നത് പുറ്റിങ്ങലിന്റെ ചരിത്രത്തിലെ ആദ്യത്തെ അപകടമല്ല

paravoor-4

തിരുവനന്തപുരം: ഈ കഴിഞ്ഞ ഏപ്രില്‍ 10ന് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ ഉണ്ടായത് ഇവിടെ സംഭവിച്ച ആദ്യത്തെ അപകടമല്ല.

puttingal-1929

109 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം ചരിത്രത്തില്‍ ആദ്യത്തേത് അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1929ല്‍ പുറ്റിങ്ങള്‍ ദേവി ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തമുണ്ടായിട്ടുണ്ട്. അന്ന് 5 പേര്‍ മരിക്കുകയും 100ല്‍ അധികം ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. അന്ന് മത്സര കമ്പം നടന്നത് പൂഴിക്കര ഗോവിന്ദന്‍ ആശാനും കാവില കൊച്ചുരാമന്‍ ആശാനും തമ്മിലാണ്.


അന്നത്തെ ആ ദുരന്തവും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. മാസങ്ങളോളം നിലനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിത്വതങ്ങള്‍ക്കും ഒടുവില്‍ മത്സര വെടിക്കെട്ട് നിരോധിക്കുകയും ആചരണപരമായ വെടിക്കെട്ട് മാത്രം നടത്താന്‍ തീരുമാനമാവുകയും ചെയ്തിരുന്നു.

ഏപ്രില്‍ 10ന് നടന്ന അപകടത്തെകുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, അന്നത്തെ അപകടത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.അന്ന് ആ അപകടം നേരിട്ട് കണ്ട അല്ലെങ്കില്‍ സ്ഥലത്ത് ഉണ്ടായിരുന്നവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

1929ലെ അപകടത്തെ തുടര്‍ന്ന് നിരോധിച്ച വെടിക്കെട്ട് പിന്നീട് 1974ല്‍ ക്ഷേത്രത്തില്‍ നടന്ന ഒരു ദേവപ്രശ്നത്തെ തുടര്‍ന്ന് പുനസ്ഥാപിച്ചു. ആ വര്‍ഷം നടന്ന മത്സര വെടിക്കെട്ടിലെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കാന്‍ എത്തിയത് അന്നത്തെ മന്ത്രി ടി.കെ ദിവാകരനാണ്. അന്ന് മത്സരം നടന്നത് പൂഴിക്കുന്നം ഗോവിന്ദന്‍ ആശാനും കഴക്കൂട്ടം അര്‍ജുനന്‍ ആശാനും തമ്മിലാണ്.